അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍റെ കളിത്തോഴിയായി കുഞ്ഞു സിവ. ധോണിയുടെ മകളുടെ മലയാളം പാട്ട് ആരാധകരെ അത്ഭുതപ്പെടുത്തുന്നു

മുംബൈ: ”അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോടു നീ…” എന്ന ഗാനം കേള്‍കാത്തവരും അത് ഒരു വട്ടമെങ്കിലും ഏറ്റുപാടാത്തവരും ചുരുക്കമായിരിക്കും.  പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അദ്വൈതത്തിലെ എം.ജി.ശ്രീകുമാറും ചിത്രയും ചേര്‍ന്ന് പാടിയ ഗാനം അത്രപെട്ടെന്നൊന്നും ആരും മറന്നിരിക്കാന്‍  വഴിയില്ല.

സംഭവം വേറൊന്നുമല്ല   ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ്ങ് ധോണിയുടെ രണ്ടു വയസ്സുകാരി മകള്‍ സിവയുടെ അമ്പലപ്പുഴ ഉണ്ണിക്കണ്ണന്‍റെ വീഡിയോ സോംഗ് യൂട്യൂബില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മലയാളം സംസാരിക്കുകയോ അറിയുകയോ ചെയ്യാത്ത സിവയുടെ പാട്ട് മലയാളി പെണ്‍കുട്ടികളെപ്പോലും അത്ഭുതപ്പെടുത്തുകയാണ്.

മകളുടെ പേരിലുളള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ധോണി തന്നെയാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ധോണി മലയാളം സംസാരിക്കുന്നത് ഇതുവരെ ക്രിക്കറ്റ് ആരാധകര്‍ കേട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ മകളെങ്ങനെ മലയാള ഗാനം പഠിച്ചെന്ന സംശയം  ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നിരുന്നാലും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് സിവ ധോണിയാണെന്നതില്‍ സംശയമില്ല.

എന്തായാലും ഹിന്ദിയും ഇംഗ്ലീഷും മാത്രം ശീലിച്ച  കുഞ്ഞു സിവ  ഇപ്പോള്‍  സോഷ്യല്‍ മീഡിയകളില്‍  തരംഗമായിക്കഴിഞ്ഞു

 

 

 

 

 

 

 

prp

Related posts

Leave a Reply

*