എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 7ന്

തിരുവനന്തപുരം:   2017-18 അധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 2018 മാര്‍ച്ച്‌ 7  മുതല്‍ 26 വരെയാണ് പരീക്ഷ. രാവിലെ പരീക്ഷ നടത്തണമോ ഉച്ചയ്ക്കുശേഷം നടത്തണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ക്രിസ്മസ് പരീക്ഷ  ഡിസംബര്‍ 13 മുതല്‍ 22 വരെ നടത്താന്‍ തീരുമാനിച്ചതായി പരീക്ഷാ കണ്ട്രോളര്‍ അറിയിച്ചു.

7നു  മലയാളം പാർട്ട് ഒന്ന്, 8നു  പാർട്ട് രണ്ട്, 12നു  ഇംഗ്ലിഷ്, 13നു ഹിന്ദി, 14നു ഫിസിക്സ്, 19നു കണക്ക്, 21നു കെമിസ്ട്രി, 22നു ബയോളജി, 26നു സോഷ്യൽ സയൻസ് എന്നിങ്ങനെയാണു പരീക്ഷകൾ. മോഡൽ പരീക്ഷ ഫെബ്രുവരി 12 മുതൽ 21 വരെയാണ്.

ഐടി പ്രാക്ടിക്കൽ പരീക്ഷ  ഫെബ്രുവരി 22 മുതൽ മാർച്ച് രണ്ടു വരെ നടക്കും.

prp

Related posts

Leave a Reply

*