ഗൗരിയുടെ മരണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊല്ലം: അദ്ധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ച സംഭവത്തിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. കൊല്ലം  ട്രിനിറ്റി ലൈസിയം സ്കൂളിലെ പത്താം ക്ലാസ്  വിദ്യാര്‍ത്ഥിനിയായ ഗൗരി നേഹ ചാടുന്നതിന്‍റെ  ദൃശ്യങ്ങളാണ് സ്‌കൂളിലെ സി.സി.ടി.വിയിലൂടെ  പോലീസിനു ലഭിച്ചിരിക്കുന്നത്.

ഗൗരിയെ അദ്ധ്യാപിക ക്ലാസില്‍ നിന്ന് വിളിച്ച്‌ കൊണ്ടുപോകുന്നതും പിന്നീട് കെട്ടിടത്തിന് മുകളിലേക്ക് ഓടിക്കയറുകയും ചാടുകയും ചെയ്യുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.  ഇതോടെ മകള്‍ മാനസികമായി പീഡനം നേരിട്ടുവെന്ന രക്ഷിതാക്കളുടെ ആരോപണം ശരിയാണെന്ന് തെളിയുകയാണ്.

അതേസമയം സംഭവത്തിന് ശേഷം ഒളിവില്‍ പോയ ക്രെസന്‍റ്, സിന്ധു എന്നീ അദ്ധ്യാപികമാരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.  സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. ഇനിയെന്നാണ് തുറക്കുകയെന്ന് വ്യക്തമായിട്ടില്ല.

 

 

 

 

 

 

prp

Related posts

Leave a Reply

*