എസ്. എസ്. എല്‍. സി പരീക്ഷ മാര്‍ച്ച് 13 ന് ആരംഭിക്കും

തിരുവനന്തപുരം: എസ്. എസ്. എല്‍. സി പരീക്ഷ മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് 1. 30 ന് ശേഷം നടത്താന്‍ ഗുണനിലവാര നിര്‍ണ്ണയ സമിതി തീരുമാനിച്ചു. മാര്‍ച്ച് 28 വരെയാണ് പരീക്ഷകള്‍.

ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കൊപ്പം അതേ ദിവസങ്ങളില്‍ നടക്കുന്ന എസ്. എസ്. എല്‍. സി പരീക്ഷകള്‍ ഈ വര്‍ഷം മുതല്‍ രാവിലെ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇരുന്നൂറോളം ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇക്കൊല്ലം മൂന്നു പരീക്ഷകളും ഒരേസമയം നടത്തുന്നത് പ്രായോഗികമല്ല എന്നതുകൊണ്ട് പഴയ രീതിയില്‍ തന്നെ പരീക്ഷകള്‍ നടത്താന്‍ തീരുമാനിച്ചത്.

prp

Related posts

Leave a Reply

*