എസ്എസ്എല്‍സി പരീക്ഷ നാളെ മുതല്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ നാളെ ആരംഭിക്കും. 4,35,142 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. ഇതില്‍ 2,22,527 പേര്‍ ആണ്‍കുട്ടികളും 2,12,615 പേര്‍ പെണ്‍കുട്ടികളുമാണ്. കേരളത്തിലെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒന്‍പത് കേന്ദ്രങ്ങളിലും പരീക്ഷ നടക്കും. ഇതിന് പുറമേ ഗള്‍ഫ് മേഖലയിലെ ഒന്‍പതു കേന്ദ്രങ്ങളിലുമാണ് പരീക്ഷ. സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്ന് 1,42,033 കുട്ടികളും എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 2,62,125 കുട്ടികളും പരീക്ഷ എഴുതുന്നു. അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍നിന്ന് 30,984 കുട്ടികളും പരീക്ഷയ്‌ക്കെത്തും. മാര്‍ച്ച് 28ന് പരീക്ഷ അവസാനിക്കും.

അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്‌എസ്‌എല്‍സി, പ്ലസ്ടു പരീക്ഷകള്‍ ഒരുമിച്ച്‌

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ് എസ് എല്‍ എസി, ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ ഒരുമിച്ച്‌ നടത്താന്‍ തീരുമാനം. വിദ്യാലയങ്ങളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ 203 ആയി നിജപ്പെടുത്താനും 6 ശനിയാഴ്ചകള്‍ പ്രവര്‍ത്തി ദിവസമാക്കാനും പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനിച്ചു.  നിലവില്‍ എസ്‌എസ്‌എല്‍സി പരീക്ഷകള്‍ അവസാനിച്ച ശേഷമാണ് ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ നടത്തുന്നത്. ഈ രീതിയാണ് മാറ്റുന്നത്. കൂടാതെ 2019-20 വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കാസര്‍ഗോഡ് വേദിയാകുന്നതിനും തീരുമാനമായി. ഡിസംബര്‍ […]

എസ്. എസ്. എല്‍. സി പരീക്ഷ മാര്‍ച്ച് 13 ന് ആരംഭിക്കും

തിരുവനന്തപുരം: എസ്. എസ്. എല്‍. സി പരീക്ഷ മാര്‍ച്ച് 13 ന് ഉച്ചയ്ക്ക് 1. 30 ന് ശേഷം നടത്താന്‍ ഗുണനിലവാര നിര്‍ണ്ണയ സമിതി തീരുമാനിച്ചു. മാര്‍ച്ച് 28 വരെയാണ് പരീക്ഷകള്‍. ഹയര്‍ സെക്കന്‍ഡറി, വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്കൊപ്പം അതേ ദിവസങ്ങളില്‍ നടക്കുന്ന എസ്. എസ്. എല്‍. സി പരീക്ഷകള്‍ ഈ വര്‍ഷം മുതല്‍ രാവിലെ നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരുന്നൂറോളം ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇക്കൊല്ലം മൂന്നു പരീക്ഷകളും ഒരേസമയം നടത്തുന്നത് പ്രായോഗികമല്ല […]

അച്ചടി മാഞ്ഞ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ കിട്ടാന്‍ ഇനി ഡിജിലോക്കര്‍ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്ത് 2018ല്‍ പരീക്ഷ എഴുതിയ എല്ലാവരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കര്‍ സംവിധാനത്തിലൂടെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളായി ലഭ്യമാക്കാന്‍ തീരുമാനം. പ്രിന്റിങ്ങിലെ അപാകതമൂലം ഈ വര്‍ഷം വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റുകളിലെ അക്ഷരങ്ങളും ഫോട്ടോയുമടക്കം മാസങ്ങള്‍ക്കുള്ളില്‍ മാഞ്ഞുപോയത് വിവാദമായിരുന്നു. കൂടാതെ പ്രളയത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ട്‌പ്പെട്ടിരുന്നു. സെര്‍വറുകളില്‍ ഇലക്‌ട്രോണിക് വിവരശേഖരങ്ങളായി സര്‍ട്ടിഫിക്കറ്റുകളും രേഖകളും സൂക്ഷിക്കാവുന്ന ഏറ്റവും നൂതന ക്ലൗഡ് കമ്പ്യൂട്ടിങ് ആണ് ഡിജി ലോക്കര്‍ സംവിധാനം. ആദ്യം കഴിഞ്ഞ വര്‍ഷം പരീക്ഷ എഴുതിയ 44,1103 പേരുടെ സര്‍ട്ടിഫിക്കറ്റുകളാണ് ഡിജി ലോക്കറിലേക്കു […]

എസ്എസ്എല്‍സി പരീക്ഷാ വിജ്ഞാപനമായി

തിരുവനന്തപുരം: 2019 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി പരീക്ഷയുടെ വിജ്ഞാപനമായി. പരീക്ഷ മുന്‍നിശ്ചയ പ്രകാരം മാര്‍ച്ച് 13ന് ആരംഭിച്ച് 27ന് അവസാനിക്കും. എന്നാല്‍ പരീക്ഷാ സമയം ഉച്ചകഴിഞ്ഞാണെങ്കിലും സര്‍ക്കാര്‍ ഉത്തരവുകള്‍ക്കനുസരിച്ച് സമയത്തില്‍ മാറ്റമുണ്ടാകുമെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് മോഡല്‍ പരീക്ഷകളും ഒന്നിച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ശ്രമം വിജയിച്ചാല്‍ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു വാര്‍ഷിക പരീഷകള്‍ ഇത്തവണ ഒന്നിച്ച് ഒരേ സമയം രാവിലെ നടത്താനാണ് തീരുമാനം. ഇതിന്‍റെ വിശദമായ ഉത്തരവ് ക്രിസ്തുമസ് പരീക്ഷയ്ക്ക് ശേഷമിറങ്ങുമെന്നാണ് സൂചന.

എസ് എസ് എല്‍ സി പരീക്ഷാ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ സമയത്തില്‍ മാറ്റം വരുത്തും. മുന്‍ വര്‍ഷങ്ങളില്‍ ഉച്ചയ്ക്കു ശേഷം നടത്തിയിരുന്ന പരീക്ഷ ഇത്തവണ രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയ്ക്ക് ഒപ്പം നടത്താനാണ് ആലോചന. മാര്‍ച്ചിലെ കടുത്ത ചൂടില്‍ ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ വിദ്യാര്‍ഥികളെ ഏറെ ബുദ്ധിമുട്ടിക്കുന്നെന്നും സമയക്രമം മാറ്റണമെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു. പരീക്ഷണാടിസ്ഥാനത്തില്‍ പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു അര്‍ധ വാര്‍ഷിക പരീക്ഷകള്‍ ഒരുമിച്ച്‌ നടത്തും. ഇതില്‍ പ്രായോഗിക ബുദ്ധിമുട്ടില്ലെന്നു കണ്ടാല്‍ മാര്‍ച്ചിലെ എസ് […]

എസ്.എസ്.എല്‍.സി പരീക്ഷ തീയതി വീണ്ടും മാറ്റി

തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ തീയതി മാറ്റി. പരീക്ഷ മാര്‍ച്ച്‌ 13-ന് തുടങ്ങി 27-ന് സമാപിക്കും. മാര്‍ച്ച്‌ ആറുമുതല്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷ രാവിലെയാക്കാനും ശുപാര്‍ശയുണ്ട്. ഡി.പി.ഐ. കെ.വി. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗുണമേന്മ പരിശോധനാസമിതി യോഗത്തിനാണ് പരീക്ഷ രാവിലെയാക്കാന്‍ ശുപാര്‍ശ ചെയ്തത്. മാര്‍ച്ച്‌ 13, 14, 18, 19, 20, 21, 25, 26, 27 തീയതികളിലാണ് പരീക്ഷ. ചോദ്യപ്പേപ്പറുകള്‍ ട്രഷറിയില്‍ സൂക്ഷിക്കുന്നതിനാലാണ് എസ്.എസ്.എല്‍.സി. പരീക്ഷ ഉച്ചകഴിഞ്ഞ് നടത്തിവരുന്നത്. പ്ലസ്ടു പരീക്ഷയുടെ മാതൃകയില്‍ ചോദ്യപ്പേപ്പര്‍ സ്‌കൂളില്‍ […]

ഇത്തവണത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ അവസാനം

തിരുവനന്തപുരം: ഇത്തവണത്തെ എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ അവസാനം നടത്താന്‍ തീരുമാനമായി. ഏപ്രില്‍ 10ന് അവസാനിക്കുന്ന രീതിയിലാകും പരീക്ഷ. കാലവര്‍ഷക്കെടുതിയില്‍ നിരവധി ദിവസങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടേണ്ടി വന്നതിനാല്‍ വേണ്ടത്ര അധ്യയന ദിവസങ്ങള്‍ ലഭിക്കാത്തതിനാലാണ് പുതിയ തീരുമാനം. സാധാരണ ഗതിയില്‍ മാര്‍ച്ച്‌ ആദ്യവാരമാണ് എസ്‌എസ്‌എല്‍സി പരീക്ഷ. അന്തിമ തീരുമാനം എടുക്കാന്‍ ഡിപിഐ യുടെ അധ്യക്ഷതയില്‍ നാളെ യോഗം ചേരും.

എസ്. എസ്. എല്‍. സി പരീക്ഷ നാളെ തുടങ്ങും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്. എസ്. എല്‍. സി പരീക്ഷ നാളെ തുടങ്ങും. മാര്‍ച്ച്‌ 28 വരെയാണ് പരീക്ഷ . ഉച്ചക്ക് ശേഷം 1.45നാണ് പരീക്ഷ തുടങ്ങുക. 4,41,103 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതില്‍ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളുമാണ് 2751 പേര്‍ പ്രൈവ​റ്റായും പരീക്ഷ എഴുതും. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുത്ത് ഉത്തരം എഴുതാന്‍ പാകത്തില്‍ ഓരോ പാര്‍ടിലും 25 ശതമാനം ചോദ്യങ്ങള്‍ അധികം നല്‍കുമെന്ന് പരീക്ഷാ കമ്മിഷണര്‍ […]

സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച്‌ 5 മുതല്‍

ന്യൂഡല്‍ഹി: സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച്‌ അഞ്ചു മുതല്‍ നടത്താന്‍ തീരുമാനം. സിബിഎസ്‌ഇ ബോര്‍ഡാണ് ഇതു സംബന്ധിച്ച്‌ തീരുമാനം അറിയിച്ചിരിക്കുന്നത്. 10-ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിനും, 12-ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 12നുമാണ് അവസാനിക്കുന്നത്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 31നു മുന്പ് തീര്‍ക്കാന്‍ ബോര്‍ഡ് സ്കൂളുകളോടു നിര്‍ദേശിച്ചു. 10-ാം ക്ലാസില്‍ 16.3 ലക്ഷം കുട്ടികളും 12-ാം ക്ലാസില്‍ 11.8 ലക്ഷം കുട്ടികളും ഈ വര്‍ഷം പരീക്ഷയെഴുതും.