ജമ്മു കശ്മീരിന്‍റെ ചില ഭാഗങ്ങള്‍ ചൈനയില്‍; പത്താംക്ലാസ് പരീക്ഷയില്‍ തെറ്റായി ചിത്രീകരിച്ച ഭൂപടം നല്‍കിയതില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ കത്ത്

കൊല്‍ക്കത്ത: ഇന്ത്യയുടെ തെറ്റായ ഭൂപടം ഉപയോഗിച്ച്‌ പരീക്ഷ നടത്തിയെന്ന് ആക്ഷേപം. അടുത്തിടെ ബംഗാളില്‍ നടന്ന പത്താം ക്ലാസ് പരീക്ഷയില്‍ ഇന്ത്യയുടെ തെറ്റായി ചിത്രീകരിച്ച ഭൂപടമാണ് ഉപയോഗിച്ചതെന്നും അതില്‍ നടപടിയെടുക്കണമെന്നും ബിജെപി ബംഗാള്‍ ഘടകം, കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവഡേക്കര്‍ക്കു കത്തെഴുതി. ജോഗ്രഫി പരീക്ഷയ്ക്കു നല്‍കിയ ഭൂപടത്തില്‍ ജമ്മു കശ്മീരിന്‍റെ ചില ഭാഗങ്ങള്‍ ചൈനയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു ബാനര്‍ജിയുടെ ആരോപണം. മാത്രമല്ല, അരുണാചല്‍ പ്രദേശ് ഇന്ത്യയില്‍നിന്നു വിട്ടുനില്‍ക്കുന്ന മേഖലയായിട്ടാണു ഭൂപടത്തില്‍ കാണിച്ചിരിക്കുന്നതെന്നും ബാനര്‍ജി […]

എസ്‌എസ്‌എല്‍സി പരീക്ഷ മാര്‍ച്ച്‌ 7ന്

തിരുവനന്തപുരം:   2017-18 അധ്യയന വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. 2018 മാര്‍ച്ച്‌ 7  മുതല്‍ 26 വരെയാണ് പരീക്ഷ. രാവിലെ പരീക്ഷ നടത്തണമോ ഉച്ചയ്ക്കുശേഷം നടത്തണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ക്രിസ്മസ് പരീക്ഷ  ഡിസംബര്‍ 13 മുതല്‍ 22 വരെ നടത്താന്‍ തീരുമാനിച്ചതായി പരീക്ഷാ കണ്ട്രോളര്‍ അറിയിച്ചു. 7നു  മലയാളം പാർട്ട് ഒന്ന്, 8നു  പാർട്ട് രണ്ട്, 12നു  ഇംഗ്ലിഷ്, 13നു ഹിന്ദി, 14നു ഫിസിക്സ്, 19നു കണക്ക്, 21നു കെമിസ്ട്രി, 22നു ബയോളജി, […]