ചോദ്യപേപ്പര്‍ ചോര്‍ച്ച കാരണം റദ്ദാക്കിയ എസ്.എസ്.എല്‍.സി കണക്ക് പരീക്ഷ ഇന്ന് വീണ്ടും നടക്കും. ഒരു സ്വകാര്യ സ്ഥാപനത്തിന്റെ മാതൃകാ ചോദ്യപ്പേപ്പറുമായി സാമ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് കണക്ക് പരീക്ഷ വീണ്ടും നടത്തുന്നത്. ഈ പരീക്ഷയോടെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍സി പരീക്ഷ അവസാനിക്കും.


