സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച്‌ 5 മുതല്‍

ന്യൂഡല്‍ഹി: സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച്‌ അഞ്ചു മുതല്‍ നടത്താന്‍ തീരുമാനം. സിബിഎസ്‌ഇ ബോര്‍ഡാണ് ഇതു സംബന്ധിച്ച്‌ തീരുമാനം അറിയിച്ചിരിക്കുന്നത്.

10-ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിനും, 12-ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 12നുമാണ് അവസാനിക്കുന്നത്.

പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 31നു മുന്പ് തീര്‍ക്കാന്‍ ബോര്‍ഡ് സ്കൂളുകളോടു നിര്‍ദേശിച്ചു. 10-ാം ക്ലാസില്‍ 16.3 ലക്ഷം കുട്ടികളും 12-ാം ക്ലാസില്‍ 11.8 ലക്ഷം കുട്ടികളും ഈ വര്‍ഷം പരീക്ഷയെഴുതും.

prp

Related posts

Leave a Reply

*