പ്ലസ് ടു സേ, ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജൂണ്‍ അഞ്ച് ചൊവ്വാഴ്ച ആരംഭിക്കേണ്ട ഇക്കൊല്ലത്തെ പ്ലസ് ടു സേ/ ഇംപ്രൂവ്‌മെന്‍റ് പരീക്ഷകള്‍ ജൂണ്‍ 12ലേക്കു മാറ്റിവച്ചതായി ഹയര്‍സെക്കന്‍ഡറി വകുപ്പ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിപ്പ വൈറസ് ഭീഷണിയെ തുടര്‍ന്നാണ് മാറ്റം. പുതുക്കിയ എക്‌സാം ടൈംടേബിള്‍ ഹയര്‍ സെക്കന്‍ഡറിയുടെ വെബ്‌സൈറ്റില്‍ പിന്നീട് ലഭ്യമാകും. നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കമ്പനി/ കോര്‍പറേഷന്‍ അസിസ്റ്റന്‍റ് ഉള്‍പ്പെടെയുള്ള നിരവധി പരീക്ഷകള്‍ പി എസ് സി മാറ്റിവച്ചിരുന്നു. വിവിധ സര്‍വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്.

ഹയര്‍സെക്കന്‍ഡറി ഫലം പ്രഖ്യാപിച്ചു; 83.75 ശതമാനം വിജയം

തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷഫലം പ്രഖ്യാപിച്ചു. വിജയശതമാനം 83.75 ശതമാനമാണ്. 3,09,065 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥാണ് പ്ലസ് ടു ഫലം പ്രഖ്യാപിച്ചത്. 79 സ്‌കൂളുകള്‍ നൂറുമേനി വിജയം നേടിയതായി മന്ത്രി അറിയിച്ചു. ഏറ്റവും കൂടുതല്‍ വിജയം നേടിയ ജില്ല കണ്ണൂരാണ്. 86.7 ശതമാനം. ഏറ്റവും കുറവ് വിജയം പത്തനംതിട്ടയിലാണ്. 77.1 ശതമാനമാണ് പത്തനംതിട്ടയിലെ വിജയശതമാനം. 180 വിദ്യാര്‍ത്ഥികള്‍ നൂറ് ശതമാനം മാര്‍ക്ക് നേടി. 14,735 […]

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലങ്ങള്‍ ഇന്ന്

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി പരീക്ഷാ ഫലങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുന്നത്. മുന്‍ വര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ 83.37 ശതമാനം ആയിരുന്നു വിജയം. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 81.50 ശതമാനവും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ചു ദിവസം മുമ്പാണ് ഇത്തവണ ഫലം പ്രഖ്യാപം നടത്തുന്നത്.

ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിക്കും

കൊച്ചി: ഹയര്‍ സെക്കണ്ടറി പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ബുധനാഴ്ച മുതല്‍ സ്വീകരിച്ചു തുടങ്ങും. ഹയര്‍ സെക്കണ്ടറി വകുപ്പിന്‍റെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 18 വരെ അപേക്ഷകള്‍ സ്വീകരിക്കും. കഴിഞ്ഞ വര്‍ഷം പ്രവേശനത്തിനായി ഉപയോഗിച്ച പ്രോസ്‌പെക്ടസ്‌ തന്നെയായിരിക്കും ഇത്തവണയും ബാധകമാക്കുക. എന്നാല്‍, മുഖ്യ അലോട്ട്‌മെന്‍റുകള്‍ രണ്ടെണ്ണം മാത്രമായിരിക്കും. ഇത് പൂര്‍ത്തിയാക്കി ജൂണ്‍ 13ന് ക്ലാസ് തുടങ്ങാനാണ് തീരുമാനം. എന്നാല്‍ കേന്ദ്ര സിലബസുകളില്‍ പത്താം ക്ലാസ് പരീക്ഷാ ഫലം എന്നു വരുമെന്നു വ്യക്തതയില്ലാത്തതിനാല്‍ പ്ലസ് വണ്‍ അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട […]

സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച്‌ 5 മുതല്‍

ന്യൂഡല്‍ഹി: സിബിഎസ്‌ഇ 10, 12 ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച്‌ അഞ്ചു മുതല്‍ നടത്താന്‍ തീരുമാനം. സിബിഎസ്‌ഇ ബോര്‍ഡാണ് ഇതു സംബന്ധിച്ച്‌ തീരുമാനം അറിയിച്ചിരിക്കുന്നത്. 10-ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ നാലിനും, 12-ാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 12നുമാണ് അവസാനിക്കുന്നത്. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി 31നു മുന്പ് തീര്‍ക്കാന്‍ ബോര്‍ഡ് സ്കൂളുകളോടു നിര്‍ദേശിച്ചു. 10-ാം ക്ലാസില്‍ 16.3 ലക്ഷം കുട്ടികളും 12-ാം ക്ലാസില്‍ 11.8 ലക്ഷം കുട്ടികളും ഈ വര്‍ഷം പരീക്ഷയെഴുതും.