‘കല വിപ്ലവം പ്രണയത്തിന്‍റെ’ ടീസര്‍ പുറത്തെത്തി.

നവാഗതനായ ജിതിന്‍ ജിത്തുവിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘കല വിപ്ലവം പ്രണയത്തിന്‍റെ’ ടീസര്‍ പുറത്തെത്തി.

ചിത്രത്തില്‍ ഗായത്രി സുരേഷും മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ആന്‍സണ്‍ പോളും പ്രധാന വേഷത്തില്‍ എത്തുന്നു. നിരഞ്ജന അനൂപ്, സൈജു കുറുപ്പ്, ബിജുക്കുട്ടന്‍, വിനീത് വിശ്വന്‍, ഇന്ദ്രന്‍സ്, പാര്‍വതി എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു.

 

 

ദിര്‍ഹം ഫിലിം പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഡോക്ടര്‍ റോയി നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത് നവാഗതനായ ആഷിഖ് അക്ബര്‍ അലിയാണ്.

Related posts

Leave a Reply

*