കായല്‍ കയ്യേറ്റം; കലക്ടുടെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം ഇന്ന് പരിഗണിക്കും

തി​രു​വ​ന​ന്ത​പു​രം: മാര്‍ത്താണ്ഡം കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ആലപ്പുഴ കലക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും. നിയമപരമായ തുടര്‍നടപടി ആവശ്യപ്പെട്ട്, റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍  റിപ്പോര്‍ട്ട് ഇന്നലെ  മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു.

തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്നു ഗുരുതമായ വീഴ്ചയുണ്ടായി എന്ന അഭിപ്രായവും രേഖാമൂലം  മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി അന്തിമ തീരുമാനമെടുക്കട്ടെ എന്ന അഭിപ്രായമാണ് റവന്യുവകുപ്പിനുള്ളത്.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിന്‍റെ  രേഖകള്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കാന്‍ ആലപ്പുഴ നഗരസഭ നോട്ടിസ് നല്‍കിയിരുന്നു. ഏഴു ദിവസത്തിനകം രേഖകള്‍ ഹാജരാക്കിയില്ലെങ്കില്‍ റിസോര്‍ട്ട് പൊളിച്ചു മാറ്റുമെന്ന മുന്നറിയിപ്പുമുണ്ട്.

prp

Related posts

Leave a Reply

*