ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി സത്യപ്രതിജ്ഞചെയ്തു

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞചെയ്തു. ഗവര്‍ണര്‍ ഓം പ്രകാശ് കോലിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്.

മോദിക്കു പുറമേ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ തുടങ്ങി നിരവധിപ്പേര്‍ ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടന്ന ചടങ്ങില്‍ പങ്കെടുത്തു.

22 വര്‍ഷമായി ഗുജറാത്ത് ഭരിച്ച ബിജെപി ഇത്തവണയും ഭരണം നിലനിര്‍ത്തുകയായിരുന്നു.  മുഖ്യമന്ത്രിയുള്‍പ്പടെ 19 അംഗ മന്ത്രിസഭയാണ് ഇന്ന് ചുമതലയേല്‍ക്കുന്നത്. ഒന്‍പത് കാബിനെറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്.

 

 

 

prp

Related posts

Leave a Reply

*