107 കാരിക്ക്​ ജന്മദിനത്തില്‍ നിറഞ്ഞ ആലിംഗനം നല്‍കി രാഹുല്‍

ന്യൂഡല്‍ഹി: ജന്മദിനത്തില്‍ എല്ലാവര്‍ക്കും ഒാരോ ആഗ്രഹങ്ങളുണ്ടാവും. ഡല്‍ഹിയിലെ 107 കാരിക്ക്​ പിറന്നാള്‍ ദിനത്തില്‍ കോണ്‍ഗ്രസ്​ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണണമെന്നായിരുന്നു​ ആഗ്രഹം. ഇൗ ആഗ്രഹം ട്വിറ്ററിലൂടെ പേരമകള്‍ പങ്ക്​ വെച്ചതോടെ​ സമൂഹമാധ്യമങ്ങള്‍ അത്​ ഏറ്റെടുത്തു.

എന്തുകൊണ്ട് രാഹുലിനെ കാണാന്‍ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് രസകരമായ ഉത്തരമായിരുന്നു നല്‍കിയതും. രാഹുല്‍ ഗാന്ധി സുമുഖനായിരുന്നെന്നായിരുന്നു മുത്തശ്ശിയുടെ മറുപടി. ഓഫീസ് ഓഫ് ആര്‍ ജിയെ ടാഗ് ചെയ്തായിരുന്നു ദീപാലിയുടെ ട്വീറ്റ്. മുത്തശ്ശി കേക്ക് മുറിക്കുന്ന ചിത്രവും ദീപാലി ട്വീറ്റിനൊപ്പം ചേര്‍ത്തിരുന്നു.

ഇത് കണ്ടതോടെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നിന്ന് മറുപടിയുമെത്തി. മുത്തശ്ശിക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന രാഹുല്‍ തന്‍റെ വകയായി നിറഞ്ഞൊരു ആലിംഗനവും നല്‍കാന്‍ ദീപാവലിയോട് പറഞ്ഞു. എന്നാല്‍ പിന്നാലെ വൈകുന്നേരത്തോടെ ദീപാവലി മറ്റൊരു ട്വീറ്റ് കൂടി ചെയ്തു. രാഹുല്‍ ഗാന്ധി നേരിട്ട് വിളിച്ച്‌ ജന്മദിനാശംസകള്‍ നേര്‍ന്നതായി ദീപാലി വെളിപ്പെടുത്തുകയായിരുന്നു.

 

 

 

prp

Related posts

Leave a Reply

*