സംസ്ഥാനത്ത് മഴ കനക്കുന്നു; പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴയ്ക്കിടെ പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. പൊതുജനങ്ങള്‍ കരുതലോടെയിരിക്കണമെന്നും മുന്‍കരുതലുകളെടുത്ത് പകര്‍ച്ചപ്പനികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

മഴ ശക്തിയാര്‍ജിച്ച സാഹചര്യത്തില്‍ എല്ലാവരും വീടും പരിസരവും വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കണമെന്നും മാലിന്യം നിര്‍മാര്‍ജനം ചെയ്യണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പകര്‍ച്ചപ്പനികള്‍ ബാധിച്ചാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ എത്രയും വേഗം വിദഗ്ധ ചികിത്സ തേടണം.

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ആശുപത്രികളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

prp

Related posts

Leave a Reply

*