പ്രധാനമന്ത്രി വീണ്ടും വിദേശ യാത്രയ്ക്ക്

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ നേപ്പാള്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരിക്കും. നേപ്പാളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മോദിയുടെ സന്ദര്‍ശനം.

പ്രധാനമന്ത്രിയായശേഷം ഇത് മൂന്നാം തവണയാണ് മോദി നേപ്പാള്‍ സന്ദര്‍ശിക്കുന്നത്. 2014-ല്‍ സാര്‍ക് ഉച്ചകോടിയില്‍ പങ്കെടുക്കാനായിരുന്നു ആദ്യ സന്ദര്‍ശനം.

നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുമായി മോദി ഔദ്യോഗിക ചര്‍ച്ച നടത്തും. ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന 900 മെഗാവാട്ട് ശേഷിയുള്ള ജലവൈദ്യുത പദ്ധതിക്ക് ഇരു പ്രധാനമന്ത്രിമാരും ഒന്നിച്ച്‌ തറക്കല്ലിട്ട ശേഷമാണ് മോദി നാട്ടിലേക്ക് തിരിക്കുക.

 

prp

Related posts

Leave a Reply

*