നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു

ബെംഗളൂരു:കര്‍ണാടക തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ, പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബി.ജെ.പിയില്‍ ചേര്‍ന്നു. നേരത്തെ കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നതായി പ്രഖ്യാപിച്ചത്.

നന്ദിനി രാമണ്ണ എന്ന ഭാവന രാമണ്ണ 2002 ലും 2012 ലും മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പുരസ്‌കാരം നേടിയിട്ടുണ്ട്. 2010 ല്‍ ഭാവനയെ ഏറ്റവും ജനപ്രീതിയുള്ള നടിയായി റെഡിഫ് തെരഞ്ഞെടുത്തിരുന്നു.

2013ലെ നിയമസഭാ തെരഞ്ഞടുപ്പിലും 2014ലെ ലോക്‌സഭാ തെരഞ്ഞടുപ്പിലും കോണ്‍ഗ്രസ് പ്രചരണരംഗത്ത് സജീവമായിരുന്നു ഭാവന.

 

 

prp

Related posts

Leave a Reply

*