തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് 2 പേര്‍ മരിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളും അഞ്ചുതെങ്ങ് സ്വദേശികളുമായ പനയടിമ(56), വര്‍ഗീസ് (45) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടം. ശക്തമായ തിരയില്‍പെട്ട് ഇവര്‍ സഞ്ചരിച്ച ബോട്ട് മറിയുകയായിരുന്നു. അഞ്ചുതെങ്ങ് സ്വദേശി ജോണ്‍സന്‍റെ വള്ളമാണു മറിഞ്ഞത്. സര്‍ക്കാരി അശാസ്ത്രീയ നിര്‍മാണ പ്രവര്‍ത്തനമാണ് അപകടത്തിനു കാരണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചു. കരയ്‌ക്കെത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് ബന്ധുക്കള്‍ക്ക് കൈമാറും. തിരുവനന്തപുരത്തും മറ്റും കനത്ത […]

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

മലപ്പുറം: ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വ്യാഴം) അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇതിന് പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കും.

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കി. അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.വയനാട്, എറണാകുളം ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോട്ടയം ജില്ലകളിലും ആലപ്പുഴയിലെ മൂന്ന് താലൂക്കുകളിലും ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധിയാണ്. ആലപ്പുഴയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേര്‍ത്തല താലൂക്കുകളിലാണ് അവധി. ഇന്ന് അവധി നല്‍കിയിരിക്കുന്ന ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ […]

മഴ വീണ്ടും കനത്തു; ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് മഴ വീണ്ടും കനത്തതോടെ മുന്നറിയിപ്പുമായി  ദുരന്ത നിവാരണ അതോറിറ്റി. ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണം. പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്തരുത്. മരങ്ങള്‍ക്കുതാഴെ […]

കനത്ത മഴ; ജപ്പാനില്‍ മരണം 80 ആയി

ടോക്യോ: കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വടക്കന്‍ ജപ്പാനില്‍ മരിച്ചവരുടെ എണ്ണം 80 ആയി ഉയര്‍ന്നു. നിരവധിപ്പേരെ കാണാതായെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. മൂന്നുദിവസം നീണ്ട കനത്ത മഴയാണു വെള്ളപ്പൊക്കമുണ്ടാക്കിയത്. കാറുകള്‍വരെ ഒലിച്ചുപോയെന്നാണു റിപ്പോര്‍ട്ട്. തിങ്കളാഴ്ച വരെ മഴ തുടര്‍ന്നേക്കും. വിവിധ ഏജന്‍സികളെ ഏകോപിപ്പിച്ചുകൊണ്ടുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ ആയിരങ്ങളാണ് പങ്കെടുക്കുന്നത്.

കേരളത്തില്‍ ജൂണ്‍ 28 വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍നിന്ന് മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. ലക്ഷദ്വീപ് തീരങ്ങളില്‍ മൂന്ന് മുതല്‍ 3.3 മീറ്റര്‍ ഉയരം വരെയുള്ള ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്. കേരള-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുമ്ബോള്‍ ജാഗ്രത പാലിക്കണം. 28വരെ കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് […]

കേരളത്തില്‍ കാലവര്‍ഷം ശക്തം; കോഴിക്കോടും പാലക്കാടും ഉരുള്‍പൊട്ടല്‍

കോഴിക്കോട്​: കേരളത്തില്‍ കാലവര്‍ഷം ശക്​തമായി തുടരുന്നു. പാലക്കാടും കോഴിക്കോടും ഇടുക്കിയിലും ആലപ്പുഴയിലും വ്യാപകമായി മണ്ണിടിച്ചിലും കൃഷിനാശവും റിപ്പോര്‍ട്ട്​ ചെയ്യപ്പെട്ടു. കോഴിക്കോട്ടെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്നു. ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഉണ്ടായ മലവെള്ളപ്പാച്ചില്‍ ശക്തമായി നില നില്‍ക്കുന്നുണ്ട്​. ഇവിടെ 17 കുടംബങ്ങളെയാണ് മാറ്റി പാര്‍പ്പിച്ചത്. ഇടുക്കിയെ കൂടാതെ വടക്കന്‍ ജില്ലകളില്‍ വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുല്ലൂരാം പാറ, കൂടരഞ്ഞി എന്നിവിടങ്ങളിലും മണ്ണ് ഇടിച്ചിലുണ്ടായി. പുല്ലൂരാംപാറ നെല്ലിപൊയിലില്‍ […]

സംസ്‌ഥാനത്ത്‌ 27 ശതമാനം മഴകുറഞ്ഞു; ഇനി ശക്തിപ്പെടും

തൃശൂര്‍: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഒരാഴ്ച പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 27 ശതമാനം മഴക്കുറവ്. തുടക്കത്തില്‍ മെച്ചപ്പെട്ടിരുന്നെങ്കിലും തുടര്‍ച്ചയായി നാലു ദിവസത്തോളം മഴ കുറഞ്ഞതാണ് കാരണം. മെയ് 29 ന് മഴ തുടങ്ങിയെങ്കിലും ജൂണ്‍ ഒന്നു മുതലുള്ള മഴയേ കാലവര്‍ഷത്തില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ജൂണ്‍ ഒന്നു മുതല്‍ ഏഴുവരെ ആലപ്പുഴ, കൊല്ലം, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ കിട്ടിയപ്പോള്‍ മറ്റ് എട്ടു ജില്ലകളിലും ശരാശരിയേക്കാള്‍ മഴ കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രങ്ങള്‍ രേഖപ്പെടുത്തി. വിവിധ ജില്ലകളില്‍ ഒരാഴ്ചയില്‍ കിട്ടിയ മഴ, […]

തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയായിരുന്നു. ജൂണ്‍ 10 വരെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളിലെയെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. അതേസമയം കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികളോട് കടലില്‍ പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറയിപ്പുണ്ട്.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമാകുകയാണ്. ദിവസങ്ങളായി തുടരുന്ന മഴ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്. അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടതോടെയാണ് മഴ ശക്തമായത്.കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിവരം. മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. കേരളം, കന്യാകുമാരി, ലക്ഷദ്വീപ്, കര്‍ണാടകം തീരങ്ങളില്‍ 30 വരെ മീന്‍പിടിക്കാന്‍ പോകരുതെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ചിലസ്ഥലങ്ങളില്‍ ഒരു ദിവസത്തിനകം 12 മുതല്‍ 20 സെന്റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. […]