തൃശൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു

കനത്ത മ‍ഴയെ തുടര്‍ന്ന് തൃശൂര്‍ വണ്ടൂരില്‍ വീട് തകര്‍ന്ന് അച്ഛനും മകനും മരിച്ചു. ചേനക്കല വീട്ടില്‍ അയ്യപ്പന്‍ (70), ബാബു (45) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. മണ്ണ് കൊണ്ടു നിര്‍മ്മിച്ച വീട് തുടര്‍ച്ചയായ മ‍ഴയില്‍ തകര്‍ന്നു വീ‍ഴുകയായിരുന്നു. രാവിലെ അയല്‍വാസികളാണ് വീട് തകര്‍ന്ന് കിടക്കുന്നത് കണ്ടതും ഫയര്‍ഫോ‍ഴ്സിനെ അറിയിച്ചതും. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്ത മൃതദേഹങ്ങള്‍ പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി    

കോട്ടയത്ത് വെള്ളിയാഴ്ച നിയന്ത്രിത അവധി പ്രഖ്യാപിച്ചു

കോട്ടയം: കനത്ത മഴയും വെള്ളപ്പൊക്കവും കാരണം കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജില്ലാ കളക്ടര്‍ നിയന്ത്രിത അവധി പ്രഖ്യാപിച്ചു. കോട്ടയം   ജില്ലയിലെ വൈക്കം താലൂക്കുകളിലേയും ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി മുനിസിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകളിലെയും മീനച്ചില്‍ താലൂക്കിലെ കിടങ്ങൂര്‍ പഞ്ചായത്തിലേയും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ക്കും മറ്റ് പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കില്ല. […]

ഇടുക്കി ഡാം നിറയാന്‍ 24 അടി കൂടി, ദിവസേന ഒഴുകിയെത്തുന്നത് മൂന്നടി വെള്ളം

ഇടുക്കി: ഇ​ടു​ക്കി ഡാമിലെ സംഭരണ ശേഷി പരമാവധിയിലെത്താന്‍ 24 അടി കൂടി. ഇപ്പോള്‍ അണക്കെട്ടി​ലെ ജ​ല​നി​ര​പ്പ് 2378.221 അ​ടിയാണ്. 2.7 അ​ടിയാണ് ഇന്നലെ ഉയര്‍ന്നത്. ഇടുക്കി ഡാമിന്‍റെ പൂ​ര്‍ണ സം​ഭ​ര​ണ​ശേ​ഷി 2403 അ​ടി​യാ​ണ്. ഒ​രാ​ഴ്ച​യാ​യി ശ​രാ​ശ​രി മൂ​ന്ന്​ അ​ടി വെ​ള്ളം ദി​വ​സേ​ന ഒ​ഴു​കി​യെ​ത്തു​ന്നു​ണ്ട്. ഈ നിലയില്‍ നീരൊഴുക്കു തുടര്‍ന്നാണ് ഒരാഴ്ചയ്ക്കകം തന്നെ ജലനിലരപ്പ് പരമാവധി സംഭരണ ശേഷിയില്‍ എത്തുമെന്നാണ് കരുതുന്നത്. ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ മൂ​ല​മ​റ്റം പ​വ​ര്‍ ഹൗ​സി​ലെ ഉ​ല്‍​പാ​ദ​നം ചൊ​വ്വാ​ഴ്​​ച 4.116 യൂ​നി​റ്റാ​യി ഉ​യ​ര്‍ത്തി. തി​ങ്ക​ളാ​ഴ്ച […]

കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം ധനസഹായം നല്‍കും

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മന്ത്രിസഭാ യോഗം. നാല് ലക്ഷം രൂപ ധനസഹായം നല്‍കാനാണ് മന്ത്രിസഭാ തീരുമാനം. ശക്തമായ മഴയില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അതത് സ്ഥലത്തെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ചീഫ് സെക്രട്ടറിക്കും വകുപ്പ് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാപഠന കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റുവീശാനും സാധ്യതയുണ്ടെന്നാണ് പറയുന്നത്. ശക്തമായ മഴയില്‍ […]

കനത്ത മഴ; കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചു

കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോട്ടയം വഴിയുളള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിവെച്ചു. കോട്ടയം ജില്ലയിലുടെ ഒഴുകുന്ന മീനച്ചിലാറിലെ ജലനിരപ്പ് അപായകരമായ നിലയിലേക്ക് ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ ട്രെയിനുകള്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. കോട്ടയം ജില്ലയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. അതേസമയം സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. കേരള ലക്ഷദ്വീപ് […]

ഇടുക്കിയില്‍ മൂന്നു പതിറ്റാണ്ടിലെ ഉയര്‍ന്ന ജലനിരപ്പ്

ഇടുക്കി: രണ്ടു ദിവസമായി പെയ്ത കനത്ത മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ നിറഞ്ഞു. ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ടില്‍ മൂന്നു പതിറ്റാണ്ടിനു ശേഷമുള്ള കൂടിയ ജലനിരപ്പാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ചെറുകിട അണക്കെട്ടുകള്‍ മിക്കതും പരമാവധി സംഭരണ ശേഷയില്‍ എത്തിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടില്‍ ജലനിലരപ്പ് 1985 നുശേഷം രേഖപ്പെടുത്തിയ ഏറ്റവും കൂടിയ അളവിലേക്ക് എത്തുകയാണ്. തിങ്കളാഴ്ച ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2371.28 അടിയാണ്. ഞായറാഴ്ച 2367.6 അടിയായിരുന്നു. ഒരുദിവസം കൊണ്ട് ജലനിരപ്പ് നാലടിയാണ് ഉയര്‍ന്നത്. 1985 ല്‍ ഇതേദിവസം […]

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി; വെള്ളിയാഴ്ച വരെ കനത്ത മഴ തുടരും

കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഒരു മരണം കൂടി. മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപു ആണ് മരിച്ചത്. അഴുതയാറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ദീപുവിനെ കാണാതായത്. അതേസമയം രണ്ടു ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനമായി. എന്നാല്‍ ജനജീവിതം സാധാരണനിലയിലായിട്ടില്ല. വീടുകളിലും കടകളിലും വെള്ളം കയറി. ജനങ്ങളെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഒഡീഷ […]

കനത്ത മഴ; പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: അതി ശക്തമായ മഴയെ തുടര്‍ന്ന് പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതായും തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ നിന്ന് പുറപ്പെടുന്ന അഞ്ച് ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തിയതായും റെയില്‍വേ അറിയിച്ചു. ഉച്ചയ്ക്ക് 2.40ന് പുറപ്പെടേണ്ട തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് (12082) വൈകീട്ട് 4.45നും ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ട തിരുവനന്തപുരം-ചെന്നൈ മെയില്‍(12624) വൈകീട്ട് 4 മണിക്ക് തിരുവനന്തപുരത്ത് നിന്നും യാത്രതിരിക്കുകയുള്ളു. വൈകീട്ട് 4.45ന് പുറപ്പെടേണ്ട കൊച്ചുവേളി-ബെംഗളൂരു എക്സ്പ്രസ (16316) രാത്രി 8.30നും, വൈകീട്ട് 5.30ന് പുറപ്പെടേണ്ട കന്യാകുമാരി-ചെന്നൈ എഗ്മോര്‍ എക്സ്പ്രസ (12634) […]

കനത്തമഴയില്‍ സംസ്ഥാനത്ത് പരക്കെ നാശം

കോട്ടയം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മ‍ഴയെതുടര്‍ന്ന് കനത്ത നാശനഷ്ടം. ജില്ലയില്‍ പലയിടങ്ങളിലായി ഉരുള്‍പൊട്ടലില്‍ റോഡുകളള്‍ തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മ‍ഴ വ്യാ‍ഴാ‍ഴ്ചവരെ തുടരുമെന്നും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാള്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറി.കനത്ത മ‍ഴയെത്തുടര്‍ന്ന് ആലപ്പു‍ഴ, പത്തനംതിട്ട, തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം ജില്ലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ […]

കനത്ത മഴ: എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം: ശക്തമായ മഴയെ തുടര്‍ന്നു മഹാത്മാഗാന്ധി സര്‍വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും