ഇടുക്കി: ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായി കൊലുമ്പന്‍റെ സമാധിയില്‍ പൂജ നടത്തി. ഡാം തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കെഎസ്ഇബി നിര്‍ദേശപ്രകാരമാണ് പൂജ നടത്തിയതെന്നും പൂജ നടത്താന്‍ വേണ്ട പണം നല്‍കിയെന്നും കൊലുമ്പന്‍റെ കുടുംബം അറിയിച്ചു. കൊലുമ്പന്‍റെ സ്മൃതിമണ്ഡപത്തില്‍ അദ്ദേഹത്തിന്റെ കൊച്ചുമകനായ ഭാസ്‌കരനാണ് പൂജ നടത്തിയത്. കെ.എസ്.ഇ.ബിയിലെ ഉദ്യോഗസ്ഥരാണ് 500 രൂപ തന്ന് പൂജ നടത്താന്‍ ആവശ്യപ്പെട്ടതെന്നും അണക്കെട്ട് തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇതെന്നും ഭാസ്‌കരന്‍ പറഞ്ഞു. ജലനിരപ്പ് ക്രമാധീതമായി ഉയരുന്ന സാഹചര്യത്തില്‍ ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കെ.എസ്.ഇ.ബി നടത്തിയിരുന്നു. […]
Tag: heavy rain
7 ജില്ലകളില്‍ ആഗസ്റ്റ് ഒന്നുവരെ കനത്തമഴക്ക് സാധ്യത
കൊച്ചി : സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ആഗസ്റ്റ് ഒന്നുവരെ കനത്തമഴക്ക് സാധ്യത. ഏഴ് ജില്ലകളില്‍ ശക്തമായ കാറ്റോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി എഴ് ജില്ലകളില്‍ ആഗസ്റ്റ് ഒന്ന വരെ ശക്തമായ കാറ്റോട് കൂടിയ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഏഴ് സെന്‍റീമീറ്റര്‍ മുതല്‍ പതിനൊന്ന് സെന്‍റീമീറ്റര്‍ വരെ മഴയുണ്ടാകും. നിലവില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ശക്ത പ്രാപിച്ചിട്ടുണ്ട്. അതിനാല്‍ കേരളാ ലക്ഷദ്വീപ് […]
യമുനയില്‍ വെള്ളപ്പൊക്കം ; 27 പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി : യമുനാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് 27 പാസഞ്ചര്‍ ട്രെയിനുകള്‍ താത്കാലികമായി റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. ജലനിരപ്പ് 205.53 വരെ ഉയര്‍ന്ന സാഹചര്യത്തിലാണ് യമുനയിലെ പഴയ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം അധികൃതര്‍ താത്കതാലികമായി നിര്‍ത്തി വെച്ചത്. യമുനാ നദിയിലൂടെയുള്ള പഴയ പാലം ലോഹ പോള്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതമാണ് റദ്ദാക്കിയിരിക്കുന്നത്. ഇതിലൂടെയുള്ള ഏഴ് ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. പഴയ പാലത്തിന് സമീപം താമസിക്കുന്ന പ്രദേശവാസികളോട് മറ്റു സ്ഥാനങ്ങളിലേക്ക് പോകാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,394.64 അടിയായി ഉയര്‍ന്നു; ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,394.64 അടിയായി ഉയര്‍ന്നു. 2,395 അടിയായാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുത്തതോടെ ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. നീരൊഴുക്ക് തിട്ടപ്പെടുത്തിയ ശേഷമേ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉയര്‍ത്തൂ. ഇടുക്കി അണക്കെട്ട് തുറന്നാലുണ്ടാകുന്ന വെള്ളക്കെടുതിയും അനുബന്ധപ്രശ്‌നങ്ങളും നേരിടാന്‍ കര- നാവിക- വ്യോമസേനകളും സജ്ജമാണ്. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും കര നാവിക സേനകളുടെ നാല് കോളം സൈന്യവും തയാറായിട്ടുണ്ട്. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ […]
ജനങ്ങള്‍ ആശങ്കയില്‍; ഇടുക്കി ഡാമില്‍ ഓറഞ്ച് അലേര്‍ട്ടിന് രണ്ടടി കൂടി മാത്രം
ഇടുക്കി: മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ച് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് മുകളിലേക്ക്. 2393 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണിത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയരുകയാണ്. 135.9 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഇടുക്കി ജില്ലാ കളക്ടര്‍ അടിയന്തര യോഗം വിളിച്ചു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഏഴ് അടി കൂടി പിന്നിട്ടാല്‍ ചെറുതോണി അണക്കെട്ടിലെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജലനിരപ്പ് 2,400 അടിയിലെത്തുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്താനാണ് […]
കനത്തമഴ; ഉത്തര്‍പ്രദേശില്‍ 30 മരണം
ലക്‌നോ: ഉത്തര്‍പ്രദേശില്‍ വിവിധ സ്ഥലങ്ങളില്‍ അതി ശക്തമായ കാറ്റും മഴയും തുടരുന്നു. കാറ്റിലും മഴയിലും 30 പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ദുരിതമേഖലകളില്‍ എത്രയും വേഗം സഹായമെത്തിക്കണമെന്ന് ജില്ലാ കളക്ടര്‍മാരോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. സംസ്ഥാനത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ വീടുകളും റോഡുകളും തകര്‍ന്നതായും അധികൃതര്‍ വ്യക്തമാക്കി. ചിലയിടങ്ങളില്‍ വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തകരാറിലായി. അതേസമയം കഴിഞ്ഞ ദിവസവും ശക്തമായ മഴയെ തുടര്‍ന്നു ഉത്തര്‍പ്രദേശില്‍ നാല് […]
ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു ; അയ്യപ്പന്‍കോവില്‍ ക്ഷേത്രം വെള്ളത്തില്‍
ഇടുക്കി: ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ചരിത്രപ്രസിദ്ധമായ അയ്യപ്പന്‍കോവില്‍ ക്ഷേത്രം വെള്ളത്തിനടിയിലായി. അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതോടെ, ക്ഷേത്രത്തിന്റെ ചുറ്റുമുള്ള വെള്ളവും ഉയരുകയാണ്. ഇതോടെ ദിനംപ്രതിയുള്ള പൂജകളും മുടങ്ങുന്ന സ്ഥിതിയാണ്. ക്ഷേത്രത്തില്‍ ഇപ്പോള്‍ ആറടിയോളം വെള്ളം കയറിയിരിക്കുകയാണ്. നാഗരാജ പ്രതിഷ്ഠകളും, ക്ഷേത്രത്തിന്‍റെ മൂന്ന് പടികളും വെള്ളത്തില്‍ മുങ്ങി. ക്ഷേത്രം ഓഫീസിന്‍റെ മുക്കാല്‍ ഭാഗത്തോളം വെള്ളത്തിലാണ്. ഇതുവരെ ഈറ്റ ചങ്ങാടത്തിലാണ് പൂജാരിയും ഭക്തരും മറ്റും എത്തിയിരുന്നത്. എന്നാല്‍ വെള്ളം ഇനിയും ഉയരുന്ന സാഹചര്യത്തില്‍ എങ്ങനെ പൂജ നടത്തുമെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. […]
ഇടുക്കി നിറയാന്‍ 10 അടി കൂടി; നീരൊഴുക്ക് ശക്തം
തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യൂത പദ്ധതിയായ ഇടുക്കിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന പശ്ചാത്തലത്തില്‍ കെഎസ്‌ഇബി ജാഗ്രതാ നിര്‍ദേശം നല്‍കി. പെരിയാര്‍, ചെറുതോണി നദികളുടെ കരയിലുളളവര്‍ ജാഗ്രത പാലിക്കണമെന്ന് കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി. ഡാമിലേക്കുളള നീരൊഴുക്ക് ശക്തമായി തുടരുന്ന പശ്ചാത്തലത്തില്‍ ജലനിരപ്പ് 2390 അടിയായി ഉയര്‍ന്നു. പത്ത് അടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ അണക്കെട്ട് തുറന്നുവിടാനുളള നീക്കത്തിലാണ് കെഎസ്‌ഇബി. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ജലനിരപ്പ് ഇനിയും ഉയര്‍ന്നാല്‍ ഇടുക്കി ഡാമിന് സമാന്തരമായി നിലക്കൊളളുന്ന ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ […]
കനത്തമഴ: കുട്ടനാട്ടിലും കോട്ടയത്തും ജലനിരപ്പ് ഉയരുന്നു
ആലപ്പുഴ: കുട്ടനാട്ടിലും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. ഇടയ്ക്ക് മഴ ശമിച്ചെങ്കിലും വീണ്ടും മഴ പേമാരി പോലെ അനുഭവപ്പെട്ടു. ജലനിരപ്പ് ഉയരുമെന്ന ആശങ്കയിലാണ്. കൈനകരി മേഖലയില്‍ വീടുകളിലെ വെള്ളക്കെട്ട് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞദിവസം കുട്ടനാട്ടിലെ ജലനിരപ്പ് കുറഞ്ഞുവരികയായിരുന്നു.അതേസമയം, കുട്ടനാട്ടുകാര്‍ക്ക് സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കും. ബോട്ടുകള്‍ വഴി ആവശ്യസാധനങ്ങളും എത്തിക്കുന്നുണ്ട്. ക്യാമ്പുകളിലേക്ക് പാചകവാതകങ്ങളും കുടിവെള്ളവും എത്തിക്കും. മെഡിക്കല്‍ സംഘം 12 ബോട്ടുകളിലായി ഇന്ന് കുട്ടനാട്ടില്‍ രോഗികള്‍ക്ക് ആശ്വാസമായെത്തും. ആംബുലന്‍സ് ബോട്ട് അടക്കമുള്ള സൗകര്യവും ഇതിനൊപ്പമുണ്ടാകും. ഡോക്ടര്‍മാരടങ്ങുന്ന സംഘമാണ് […]
മഴ കനക്കുന്നു; കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത
തിരുവനന്തപുരം: കേരള തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്‍റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും വടക്കു ഭാഗത്തും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ അകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപ് തീരങ്ങളിലും അറബി കടലിന്‍റെ മധ്യ ഭാഗത്തും തെക്ക് പടിഞ്ഞാറ് ഭാഗത്തും […]








