ഇടുക്കി: ഇന്നലെ പെയ്‌ത മഴയില്‍ ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാല്‍ ഡാമിലെ ജലനിരപ്പ് 2396. 74 അടിയായി ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വൃഷ്‌ടിപ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ നീരൊഴുക്ക് കുറവായിരുന്നു. മാത്രമല്ല ഭൂതത്താന്‍ക്കെട്ട് തുറന്നിട്ടിരിക്കുന്നതും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതും മൂലം ഡാമിലെ ജലനിരപ്പില്‍ കുറവുണ്ടായിരുന്നു. ഇന്നലെ വൈകിട്ട് നാലിന് ജലനിരപ്പ് 2396. 18 അടിയായിരുന്നു.
Tag: heavy rain
സംസ്ഥാനത്ത് വെള്ളിയാഴ്‌ചവരെ കനത്ത മഴക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: ആഗസ്‌റ്റ് 10വരെ സംസ്‌ഥാനത്ത് കനത്തമഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവാസ്‌ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ 7 മുതല്‍ 11 സെന്‍റിമീറ്റര്‍ വരെ കനത്ത മഴ ലഭിക്കാം. ഇടിയോടു കൂടിയ മഴക്കൊപ്പം കനത്തകാറ്റിനും സാധ്യതയുണ്ട്. തീരദേശമേഖലയില്‍ 55 മുതല്‍ 60 കിലോമിറ്റര്‍വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്‌ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇടിയോടുകൂടിയ കനത്തമഴയുണ്ട്
ജലനിരപ്പ് ഉയര്‍ന്നു; മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി
പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ആറ് സെന്‍റീമീറ്റര്‍ കൂടിയാണ് ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് ഭാരതപ്പുഴയിലും കല്പാത്തിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ ദിവസമാണ് മലമ്പുഴയില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഭാരതപ്പുഴയുടേയും കല്പാത്തിപ്പുഴയുടേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.2 അടി പിന്നിട്ടു. വൃഷ്ടി പ്രദേശത്ത് മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍, കുറഞ്ഞ അളവില്‍ മാത്രമാണ് ഇപ്പോള്‍ ജലനിരപ്പ് ഉയരുന്നത്. 2398 അടിയിലെത്തിയാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറുതോണി അണക്കെട്ടിന്‍റെ […]
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. മഴ ശക്തമായിരുന്ന മധ്യകേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. ഈ ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറായി കാര്യമായി മഴ പെയ്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ജലാശയങ്ങളില്‍ വെള്ളം കൂടിയിട്ടുണ്ട്. രണ്ടു ദിവസം കൂടി മഴ മാറി നിന്നാല്‍ മാത്രമേ ജലാശയങ്ങളിലെ വെള്ളം കുറയുകയുള്ളൂ. […]
മഴക്കെടുതി: കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച കേരളത്തിലെത്തും
തിരുവനന്തപുരം: മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച കേരളത്തില്‍ എത്തും. 7 അംഗ സംഘം ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേരളത്തിലെത്തുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിക്കും. ഈ മാസം ഏഴ്, എട്ട്, ഒമ്പത് എന്നീ ദിവസങ്ങളിലായിരിക്കും സന്ദര്‍ശനം. വെള്ളപ്പൊക്കവും മലയിടിച്ചിലും മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്താൻ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികൾ ഉൾപ്പെട്ട സംഘം കേരളത്തിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി […]
ട്രയല്‍ റണ്ണിന്‍റെ ആവശ്യമില്ല ; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മാത്യു ടി തോമസ്
ഇടുക്കി: ഇടുക്കി ഡാമില്‍ ഇപ്പോള്‍ ട്രയല്‍ റണ്ണിന്‍റെ ആവശ്യമില്ലെന്ന് മന്ത്രി മാത്യു ടി തോമസ്. അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണിക്കൂറില്‍ 0.02 അടി വെള്ളം മാത്രമാണ് ഉയരുന്നത്. അതിനാല്‍ നിലവില്‍ ട്രയല്‍ റണ്ണിന്‍റെ ആവശ്യമില്ലെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാണെന്നും മന്ത്രി പറഞ്ഞു. ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ല. ശക്തമായ നീരൊഴുക്കുണ്ടായാല്‍ മാത്രമേ ഡാം തുറക്കേണ്ട ആവശ്യം ഉള്ളു എന്നും മന്ത്രി അറിയിച്ചു. അതേസമയം ഡാമിലെ […]
ആലപ്പുഴയില്‍ ആഗസ്റ്റ് രണ്ടിന് യു.ഡി.എഫ് ഹര്‍ത്താല്‍
ആലപ്പുഴ: തീരപ്രദേശങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് ആഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലെന്ന് യു.ഡി.എഫ് നേതൃത്വം അറിയിച്ചു. കനത്ത മഴയെ തുടരുന്ന ആലപ്പുഴ തീരപ്രദേശത്ത് കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴ,തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരം, പുന്നപ്ര, നീര്‍ക്കുന്നം, പുറക്കാട്, എന്നിവിടങ്ങളിലെ കടലാക്രമണത്തെ തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലാണ് . ഇതിനെതിരെ സര്‍ക്കാര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ലെന്നാരോപിച്ചാണ് യു.ഡി.എഫ് ഹര്‍ത്താലിന് ആഹ്വനാം ചെയ്തിരിക്കുന്നത്.
സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും
കൊച്ചി: ജനങ്ങളെ ഭീതിയിലാഴ്ത്തി മഴ ശക്തമായി തുടരുന്നു. ഇന്ന് രാവിലെ മുതല്‍ പലയിടങ്ങളിലും ഇടിയോടുകൂടിയ മഴയാണ് അനുഭവപ്പെട്ടത്. അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണ്‍സൂണ്‍ സംസ്ഥാനത്ത് ശക്തിപ്രാപിച്ചു എന്നു പറയാം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒഡീഷ തീരത്തെ അന്തരീക്ഷ ചുഴിയാണ് കനത്ത മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്.ശക്തമായ മഴയില്‍ മരണസംഖ്യയും […]
തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി; ട്രെയിനുകള്‍ വൈകുന്നു
തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ട്രാക്കില്‍ വെള്ളം കയറി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകുകയാണ്. 11:15നു പുറപ്പെടേണ്ട കേരള എക്‌സ്പ്രസ് ഇതുവരെ പുറപ്പെട്ടില്ല. പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും ചെയ്തു തിരുവനന്തപുരംത്തു നിന്നുള്ള ട്രെയിനുകള്‍ വൈകുന്നതിനാല്‍ മംഗലാപുരം റൂട്ടിലുള്ള മറ്റു ട്രെയിനുകളുടെയും സമയക്രമത്തില്‍ മാറ്റമുണ്ടാകും.തിരുവനന്തപുരത്ത് ഇന്നലെ രാത്രി ആരംഭിച്ച മഴയ്ക്ക് ഇതുവരെ ശമനമുണ്ടായിട്ടില്ല. നഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രാ ക്ലേശം രൂക്ഷമാക്കിയിട്ടുണ്ട്. പാലക്കാട് പോത്തുണ്ടി ഡാമിന്‍റെ` ഷട്ടറുകള്‍ ഉച്ചക്ക് രണ്ട് മണിക്ക് തുറക്കും. അയിലൂര്‍ […]
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.38 അടിയായി
ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. അണക്കെട്ടിലെ ജലനിരപ്പ് 2395.38 അടിയായി. ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിന് സമീപം സുരക്ഷ ശക്തമാക്കി. അണക്കെട്ടിന് താഴെയും നദീതീരത്ത് ഉള്ളവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏതു സാഹചര്യത്തിലും സുരക്ഷയൊരുക്കുന്നതിന് പരിശീലനം ലഭിച്ച ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം ചെന്നൈ ആറക്കോണത്തുനിന്നും ഇടുക്കിയിലെത്തിയിട്ടുണ്ട്. ചെറുതോണിയില്‍ ഭരണകൂടം കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. അതേസമയം അണക്കെട്ട് തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ഇടുക്കി കളക്ടര്‍ ജീവന്‍ […]









