സംസ്ഥാനത്ത് അഞ്ച് ദിവസം കൂടി മഴ തുടരും

കൊച്ചി: ജനങ്ങളെ ഭീതിയിലാഴ്ത്തി മഴ ശക്തമായി തുടരുന്നു. ഇന്ന് രാവിലെ മുതല്‍ പലയിടങ്ങളിലും ഇടിയോടുകൂടിയ മഴയാണ് അനുഭവപ്പെട്ടത്. അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മണ്‍സൂണ്‍ സംസ്ഥാനത്ത് ശക്തിപ്രാപിച്ചു എന്നു പറയാം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒഡീഷ തീരത്തെ അന്തരീക്ഷ ചുഴിയാണ് കനത്ത മഴയ്ക്ക് കാരണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ ശമനമില്ലാതെ ഇപ്പോഴും തുടരുകയാണ്.ശക്തമായ മഴയില്‍ മരണസംഖ്യയും കൂടുന്നുണ്ട്.

നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ തട്ടി ഒരാള്‍ മരിച്ചു. പാല്‍ വാങ്ങാന്‍ പോയ ജോര്‍ജ് കുട്ടി ജോണ്‍ (74) ആണ് മരിച്ചത്. മലയോരമേഖലകളില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു. കനത്തമഴയെ തുടര്‍ന്ന് കണ്ണൂരിലെ ചിലയിടങ്ങളിലെ സ്‌കൂളുകള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കുമെന്ന ആശങ്കയുമുണ്ട്. ജലനിരപ്പ് കൂടിയ സാഹചര്യത്തില്‍ ഇന്നലെ രാത്രിയില്‍ തന്നെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അപായ സൂചന നല്‍കിയശേഷം ഏതുനിമിഷവും ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം.

prp

Related posts

Leave a Reply

*