സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

മഴ ശക്തമായിരുന്ന മധ്യകേരളത്തിലെ കോട്ടയം, ഇടുക്കി ജില്ലകളില്‍ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. ഈ ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറായി കാര്യമായി മഴ പെയ്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ജലാശയങ്ങളില്‍ വെള്ളം കൂടിയിട്ടുണ്ട്. രണ്ടു ദിവസം കൂടി മഴ മാറി നിന്നാല്‍ മാത്രമേ ജലാശയങ്ങളിലെ വെള്ളം കുറയുകയുള്ളൂ.

കൂടാതെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കിനും കുറവ് വന്നിട്ടുണ്ട്. 2,396 അടി വെള്ളമാണ് ഇപ്പോള്‍ അണക്കെട്ടിലുള്ളത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ശേഷം മഴ കുറഞ്ഞത് ആശങ്ക കുറച്ചിട്ടുണ്ട്. ജലനിരപ്പ് 2,398 അടിയിലെത്തിയാല്‍ ഡാം തുറക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്.

prp

Related posts

Leave a Reply

*