കനത്തമഴയില്‍ സംസ്ഥാനത്ത് പരക്കെ നാശം

കോട്ടയം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മ‍ഴയെതുടര്‍ന്ന് കനത്ത നാശനഷ്ടം. ജില്ലയില്‍ പലയിടങ്ങളിലായി ഉരുള്‍പൊട്ടലില്‍ റോഡുകളള്‍ തകര്‍ന്ന് ഗതാഗതം തടസപ്പെട്ടു. മ‍ഴ വ്യാ‍ഴാ‍ഴ്ചവരെ തുടരുമെന്നും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാള്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജനവാസ കേന്ദ്രങ്ങളില്‍ വെള്ളം കയറി.കനത്ത മ‍ഴയെത്തുടര്‍ന്ന് ആലപ്പു‍ഴ, പത്തനംതിട്ട, തൃശൂര്‍, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടയം ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.

കോട്ടയം ജില്ലയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി . പൂഞ്ഞാര്‍ പാതാമ്പുഴ,  ഇളംകാട് ഞര്‍ക്കാട്, തീക്കോയി മുപ്പതേക്കര്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. വ്യാപക കൃഷി നാശം. റോഡില്‍ വെള്ളം കയറി ഗതാഗതം സ്തംഭിക്കുന്നു. ആലപ്പുഴ ചെങ്ങനാശ്ശേരി റോഡില്‍ വെള്ളം കയറി. എസി റോഡ് വഴിയുള്ള കെഎസ്‌ആര്‍ടിസി ബസ്സുകളുടെ സര്‍വ്വീസ് റദ്ദാക്കി.

കോട്ടയത്തേക്കും തിരിച്ചുമുള്ള എല്ലാ സര്‍വ്വീസുകളും നിര്‍ത്തിവെച്ചു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറി. ആലപ്പു‍ഴയില്‍ താ‍ഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍. എറണാകുളം ജില്ലയില്‍ എംജി റോഡ് പൂര്‍ണമായും വെള്ളത്തിനടിയില്‍. നഗരത്തിലെ ഇടറോഡുകളെല്ലാം വെള്ളത്തില്‍. വാഹന ഗതാഗതവും തടസ്സപ്പെട്ടു.

എറണാകുളം കെ എസ് ആര്‍ ടി സി സ്റ്റാന്റില്‍ വെള്ളം കയറി. എറണാകുളം കിഴക്കന്‍ മേഖലയില്‍ ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ടു. ചികിത്സാ കിട്ടാന്‍ വൈകിയതിനെ തുടര്‍ന്ന് വെള്ളാരംകുത്ത് സ്വദേശി ടോണി മരിച്ചു. ആലുവ പെരിയാര്‍ കരകവിഞ്ഞൊഴുകുന്നു. മണപ്പുറം ശിവക്ഷേത്രം പൂര്‍ണ്ണമായും മുങ്ങി. പാലാ നഗരം വെള്ളത്തില്‍ .പൂഞ്ഞാര്‍ – പാതയില്‍ ഗതാഗതം മുടങ്ങി.

 

സംസ്ഥാനത്ത് കനത്ത മഴ

സംസ്ഥാനത്ത് കനത്ത മഴ

Posted by People News on Sunday, July 15, 2018

prp

Related posts

Leave a Reply

*