തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. തെക്കന്‍ കേരളത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ശക്തമായ മഴയായിരുന്നു. ജൂണ്‍ 10 വരെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായുണ്ടായ കനത്ത മഴയെ തുടര്‍ന്ന് ജലാശയങ്ങളിലെയെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
അതേസമയം കേരളത്തിലെയും ലക്ഷദ്വീപിലെയും തീരങ്ങളില്‍ കനത്ത കാറ്റ് വീശുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികളോട് കടലില്‍ പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കണമെന്നും പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറയിപ്പുണ്ട്.

