സംഘിയെന്ന് വിളിക്കുന്നതില്‍ അപമാനമില്ല, ഇനിയും ഭാരതാംബയാകും- അനുശ്രീ

കോഴിക്കോട്: സംഘപരിവാര്‍ രാഷ്ട്രീയത്തോട് അത്ര മതിപ്പില്ലാത്ത മലയാളികള്‍ക്ക് സംഘി എന്ന വിളി ഏതാണ്ട് തെറിവിളിക്ക് തുല്യമാണ്. വര്‍ഗീയ രാഷ്ട്രീയക്കാരനെന്നും വിവരം ഇല്ലാത്തവനെന്നുമൊക്കെ സംഘിക്ക് സോഷ്യല്‍ മീഡിയയില്‍ അര്‍ത്ഥമുണ്ട്. എന്നാല്‍ തന്നെ സംഘിയെന്ന് വിളിക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടി അനുശ്രീ.

നേരത്തെ തന്നെ സംഘിപ്പട്ടം ചാര്‍ത്തിക്കിട്ടിയ നടിയാണ് അനുശ്രീ. ബാലഗോകുലത്തിന്‍റെ പരിപാടിയില്‍ ഭാരതാംബയുടെ വേഷം കെട്ടിയതിന് പിന്നാലെയാണ് അനുശ്രീയുടെ സംഘപരിവാര്‍ ചായ്വ് പുറത്ത് വന്നത്. തന്‍റെ രാഷ്ട്രീയം എന്താണെന്ന് അനുശ്രീ കൂടുതല്‍ വെളിവാക്കിയിരിക്കുന്നു.

Image result for anusree

ബാലഗോകുലത്തിന്‍റെ  പരിപാടിയില്‍ ഭാരതാംബയായി വേഷമിട്ടത് രാഷ്ട്രീയമുള്ളത് കൊണ്ടല്ലെന്ന് അനുശ്രീ പറയുന്നു. കുട്ടിക്കാലം മുതല്‍ എല്ലാ ഞായറാഴ്ചയും പോകുന്ന സ്ഥലമാണ് ബാലഗോകുലം. അന്ന് മുതല്‍ക്കേ ശ്രീകൃഷ്ണ ജയന്തിക്ക് വേഷങ്ങള്‍ അണിയാറുണ്ട്. വളരുന്നതിന് അനുസരിച്ച്‌ വേഷങ്ങള്‍ മാറാറുണ്ട് എന്നേ ഉള്ളൂ. സിനിമയില്‍ വന്നതിന് ശേഷം പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

കഴിഞ്ഞ തവണ ഭാരതാംബയാകണം എന്ന് തീരുമാനിച്ചു. ഇനിയങ്ങോട്ടും താന്‍ തന്നെ ആയിരിക്കും ഭാരതാംബയെന്നും അനുശ്രീ വ്യക്തമാക്കി. ആ സംഭവത്തെ നിരവധി പേര്‍ രാഷ്ട്രീയവത്ക്കരിച്ചു. തന്നെ സംഘിയെന്ന് വിളിച്ചു. മൃദുസംഘിയാണോ എന്ന ചോദ്യത്തിന് തനിക്ക് രാഷ്ട്രീയത്തെ കുറിച്ച്‌ വലിയ ബോധമില്ല എന്നതായിരുന്നു അനുശ്രീയുടെ മറുപടി.

എന്നാല്‍ അത് വരെയുള്ള സ്‌നേഹത്തിന് പകരം ആളുകള്‍ തന്നെ ഒരു ശത്രുവിനെ പോലെ കാണാന്‍ തുടങ്ങി. ഇനി താന്‍ സംഘി ആണെങ്കില്‍ തന്നെയും എന്തിനാണ് ശത്രുവായി കാണുന്നതെന്നും അനുശ്രീ ചോദിക്കുന്നു. അത് ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. സംഘി ആയത് കൊണ്ട് മറ്റുള്ളവര്‍ ചെയ്ത കാര്യങ്ങളുടെ ഉത്തരവാദിത്വം തന്റെ മേല്‍ ആരോപിക്കേണ്ട കാര്യമില്ലെന്നും  അനുശ്രീ വ്യക്തമാക്കുന്നു

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമല്ല. കോണ്‍ഗ്രസുകാരുടെ പരിപാടിക്കായാലും കമ്മ്യൂണിസ്റ്റുകാരുടെ പരിപാടിക്കായാലും ബിജെപിക്കാരുടെ പരിപാടിക്കായാലും വിളിച്ചാല്‍ പോകും. അവിടെ ചെന്ന് അവരെക്കുറിച്ച്‌ പറയാനോ അവരെ പിന്തുണച്ചോ അല്ലാതെയോ സംസാരിക്കാനോ അറിയില്ല. അവിടെ ചെന്നാല്‍ ആകെ പറയുക ഈ പരിപാടിക്ക് വിളിച്ചതിന് നന്ദി എന്ന് മാത്രമാണെന്നും അനുശ്രീ പറയുന്നു.

Related image

ഒരു സംഘിയാണെന്ന് താന്‍ പറയുന്നില്ല. തനിക്ക് രാഷ്ട്രീയം ഇല്ല. രാഷ്ട്രീയം അറിയില്ല. ബാലഗോകുലത്തിന്റെ പരിപാടിയില്‍ പണ്ട് പങ്കെടുത്തത് അവരുടെ രാഷ്ട്രീയം നോക്കിയിട്ടല്ല. രാഖി കെട്ടുന്ന ദിവസവും ഗുരുപൂജയുടെ ദിവസവുമെല്ലാം ബാലഗോകുലത്തില്‍ പോകുന്ന കുട്ടികള്‍ അച്ഛനും അമ്മയ്ക്കും ഒപ്പം അത്തരം കാര്യങ്ങളില്‍ പങ്കെടുക്കാറുണ്ട്. തന്റെ അച്ഛനൊരു കോണ്‍ഗ്രസുകാരനാണ്. എന്നാലും ഗുരുപൂജയ്ക്ക് പങ്കെടുക്കാറുണ്ട്. അത് ബിജെപിക്കാരനായത് കൊണ്ടല്ല.

കോണ്‍ഗ്രസുകാരുടെ പരിപാടിയില്‍ ഇന്ദിരാ ഗാന്ധിയുടെ വേഷമിടാന്‍ വിളിച്ചാലും താന്‍ പോയി ചെയ്യും. എന്നാല്‍ അതും ബാലഗോകുലത്തിന്റെ പരിപാടിയും തമ്മില്‍ വ്യത്യാസമില്ലേ എന്ന ചോദ്യത്തിന് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും അങ്ങനെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നില്ലല്ലോ എന്നായിരുന്നു അനുശ്രീ നല്‍കിയ മറുപടി. വെച്ചാല്‍ താന്‍ പോയി പങ്കെടുക്കാം എന്നും അനുശ്രീ പറയുന്നു.

 

prp

Related posts

Leave a Reply

*