അനുശ്രീയെ നായികയാക്കി ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓട്ടര്‍ഷ’. ചിത്രത്തിന്‍റെ പുതിയ ടീസര്‍ പുറത്തുവിട്ടു. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രം നവംബര്‍ 23 മുതല്‍ തിയേറ്ററുകളില്‍ ഓടിത്തുടങ്ങും. അനുശ്രീ ഒഴികെ ചിത്രത്തിലെ ബാക്കി ഒട്ടുമിക്ക അഭിനേതാക്കളും പുതുമുഖങ്ങളാണ്. ചിത്രത്തിലെ നായകനും നായികയും അനുശ്രീ ആണെന്നും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവത്തിലൂടെയാണ് ചിത്രം മുന്നേറുന്നതെന്നും സംവിധായകന്‍ മുന്‍പ് പറഞ്ഞിരുന്നു. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്‍റെ ഏറിയ പങ്കും […]
Tag: anusree
തന്‍റെ രാഷ്ട്രീയ ചായ്‌വ് വ്യക്തമാക്കി നടി അനുശ്രീ
നടി അനുശ്രീ തന്‍റെ രാഷ്ട്രീയ ചായ്വ് വ്യക്തമാക്കുന്നു. തന്റെ ഇഷ്ടപ്പെട്ട നേതാവ് ആരാണെന്ന് ചോദിച്ചാല്‍, ഒന്നും നോക്കാതെ ഉത്തരം പറയും, അത് ഗണേഷ് കുമാറാണ്. ഗണേഷ് ഏത് പാര്‍ട്ടിയില്‍ നിന്നാലും വോട്ട് ചെയ്യുമെന്നും അനുശ്രീ പറയുന്നു.ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി ഭാരതാമ്പയുടെ വേഷം കെട്ടിയപ്പോള്‍ പലരും ചോദിച്ചു സംഘപരിവാര്‍ പ്രവര്‍ത്തകയാണോയെന്ന്. അതേസമയം, താന്‍ സഖാവ് എന്ന കവിത ആലപിച്ചത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയതോടെ തന്നെ എല്ലാവരും കമ്മ്യൂണിസ്റ്റ്കാരിയുമാക്കി. എന്നാല്‍ ഒരു പാട്ട് ഇഷ്ടമായി, അങ്ങനെ അത് പാടിയെന്നേ […]
സാര്‍ വിളിച്ചില്ലെങ്കിലും ഞാന്‍ നടിയാകും’; ലാല്‍ ജോസിന് അനുശ്രീയുടെ മറുപടി
മലയാളി പ്രേക്ഷകർക്കെല്ലാം ഏറെ പ്രിയങ്കരിയായ നായികയാണ് അനു ശ്രീ ലാല്‍ജോസിന്‍റെ ഡയമണ്ട് നെക്‌ളേസ് എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുശ്രീ. പ്രത്യേകിച്ചും സാധാരണക്കാർക്കിടയിൽ അനുശ്രീക്ക് എന്നും ഒരു പ്രത്യേക സ്ഥാനം തന്നെ ആണുള്ളത്. തന്‍റെ പുതിയ സിനിമയിലേക്ക് നായികയെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീയെ ലാല്‍ ജോസ് കണ്ടെത്തുന്നത്. ‘റിയാലിറ്റി ഷോ വിജയിച്ചാലും നിന്നെ ഞാന്‍ നായികയാക്കില്ലെങ്കില്‍ നീ എന്ത് ചെയ്യും’ എന്ന ലാല്‍ ജോസിന്‍റെ തമാശ ചോദ്യത്തിന് മറുപടിയായി […]
മൂന്നൂറ്റമ്പത് രൂപയുടെ ചുരിദാറും സ്ലിപോന്‍സ് ചെരുപ്പുമിട്ടാണ് ഞാന്‍ ഷോയ്ക്ക് പോയത്: അനുശ്രീ
റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയ്ക്ക് ലഭിച്ച നടിയാണ് അനുശ്രീ. കുറഞ്ഞ സമയത്തിനുള്ളില്‍ നാടന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷരുടെ മനസ്സില്‍ ഇടംപിടിക്കാന്‍ അനുശ്രീയ്ക്ക് കഴിഞ്ഞു. നാട്ടിന്‍പുറത്ത് നിന്ന് വന്നതുകൊണ്ട് മോഡേണ്‍ ലൈഫിനെക്കുറിച്ച് തുടക്കത്തില്‍ ധാരണയില്ലായിരുന്നുവെന്ന് അനുശ്രീ പറഞ്ഞു. റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ബാക്കിയുള്ള മത്സരാര്‍ത്ഥികളെ കണ്ടതോടെ തന്‍റെ കോണ്‍ഫിഡന്‍സ് നഷ്ടമായെന്നും കോര്‍ഡിനേറ്റര്‍ ചേട്ടന്റെ വാക്കിന്റെ ബലത്തിലാണ് താന്‍ പിടച്ചുനിന്നതും വിജയിച്ചതെന്നും അനുശ്രീ പറഞ്ഞു. അനുശ്രീയുടെ വാക്കുകള്‍: റിയാലിറ്റി ഷോയിലൂടെയാണ് ഞാന്‍ സിനിമയിലേക്ക് കടന്നത്. ആ ഷോയുടെ ഓഡിയോ ലോഞ്ച് […]
സംഘിയെന്ന് വിളിക്കുന്നതില്‍ അപമാനമില്ല, ഇനിയും ഭാരതാംബയാകും- അനുശ്രീ
കോഴിക്കോട്: സംഘപരിവാര്‍ രാഷ്ട്രീയത്തോട് അത്ര മതിപ്പില്ലാത്ത മലയാളികള്‍ക്ക് സംഘി എന്ന വിളി ഏതാണ്ട് തെറിവിളിക്ക് തുല്യമാണ്. വര്‍ഗീയ രാഷ്ട്രീയക്കാരനെന്നും വിവരം ഇല്ലാത്തവനെന്നുമൊക്കെ സംഘിക്ക് സോഷ്യല്‍ മീഡിയയില്‍ അര്‍ത്ഥമുണ്ട്. എന്നാല്‍ തന്നെ സംഘിയെന്ന് വിളിക്കുന്നതില്‍ ഒരു കുഴപ്പവും ഇല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് നടി അനുശ്രീ. നേരത്തെ തന്നെ സംഘിപ്പട്ടം ചാര്‍ത്തിക്കിട്ടിയ നടിയാണ് അനുശ്രീ. ബാലഗോകുലത്തിന്‍റെ പരിപാടിയില്‍ ഭാരതാംബയുടെ വേഷം കെട്ടിയതിന് പിന്നാലെയാണ് അനുശ്രീയുടെ സംഘപരിവാര്‍ ചായ്വ് പുറത്ത് വന്നത്. തന്‍റെ രാഷ്ട്രീയം എന്താണെന്ന് അനുശ്രീ കൂടുതല്‍ വെളിവാക്കിയിരിക്കുന്നു. […]
‘ദിലീപല്ല ചെയ്തതെങ്കില്‍ പറഞ്ഞത് തിരിച്ചെടുക്കുമോ’- ഡബ്ല്യൂസിസിക്കെതിരെ അനുശ്രീ
കോഴിക്കോട്: കൊച്ചിയില്‍ വെച്ച് നടി ആക്രമിക്കപ്പെട്ട സംഭവം മലയാള സിനിമയെ ഒന്നാകെ പിടിച്ചുലച്ചതാണ്. സഹപ്രവര്‍ത്തകയായ നടി ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും പ്രതിസ്ഥാനത്തുള്ള നടന് വേണ്ടിയാണ് താരസംഘടനയായ അമ്മ പോലും ആദ്യഘട്ടത്തില്‍ നിലകൊണ്ടത്. മറുഭാഗത്തിന്‍റെ പ്രതിഷേധം വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടനയുടെ പിറവിക്കും കാരണമായി. ദിലീപിനെതിരെ തുറന്ന നിലപാടെടുക്കുകയും നടിക്കൊപ്പം നില്‍ക്കുകയും ചെയ്ത സംഘടനയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ് നടി അനുശ്രീ. മീറ്റ് ദി എഡിറ്റേഴ്‌സ് എന്ന പരിപാടിയിലാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തോടും വിമന്‍ ഇന്‍ […]
ഒാട്ടര്‍ഷ ഒാടിക്കാന്‍ കഷ്ടപ്പെടുന്ന അനുശ്രീ- VIDEO
സുജിത്ത് വാസുദേവ് അനുശ്രിയെ നായികയാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒാട്ടര്‍ഷ’. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിന് വേണ്ടി ഒാട്ടോറിക്ഷ ഒാടിക്കാന്‍ പഠിക്കുന്ന അനുശ്രീയുടെ വിഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ച. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് സിനിമ പറയുന്നത്. സിനിമയിലെല്ലാം പുതുമുഖങ്ങളാണ്. ജയരാജ് മിത്രയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. Anusree learning to ride #Autorsha! Anusree is not Anusree anymore!She is Anitha Now!Meet our beloved Anitha learning to ride an […]
ഓട്ടോറിക്ഷാ ഡ്രൈവറായി അനുശ്രീ എത്തുന്നു.
ക്യാമറാമാന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അനുശ്രീ ഓട്ടോറിക്ഷാ ഡ്രൈവറായി എത്തുന്നു. ‘ഓട്ടര്‍ഷ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രം പറയുന്നത് ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാരായ ആളുകളുടെ അനുഭവങ്ങളാണെന്നും, റിയലിസ്റ്റിക് സ്വഭാവത്തിലുള്ള നര്‍മവും ഡ്രാമയും സിനിമയിലുണ്ടാകുമെന്നും സംവിധായകന്‍ പറയുന്നു. സിനിമയുടെ ഏറിയ പങ്കും ഓട്ടോറിക്ഷയിലാണ് ചിത്രീകരിക്കുന്നത്. മറിമായം ഫെയിം ജയരാജ് മിത്രയാണ് ഓട്ടര്‍ഷയക്ക് തിരക്കഥ ഒരുക്കുന്നത്.







