മലയാളി പ്രേക്ഷകർക്കെല്ലാം ഏറെ പ്രിയങ്കരിയായ നായികയാണ് അനു ശ്രീ ലാല്‍ജോസിന്‍റെ ഡയമണ്ട് നെക്‌ളേസ് എന്ന സിനിമയിലൂടെ മലയാള സിനിമ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുശ്രീ. പ്രത്യേകിച്ചും സാധാരണക്കാർക്കിടയിൽ അനുശ്രീക്ക് എന്നും ഒരു പ്രത്യേക സ്ഥാനം തന്നെ ആണുള്ളത്.
തന്‍റെ പുതിയ സിനിമയിലേക്ക് നായികയെ തെരഞ്ഞെടുക്കാന്‍ നടത്തിയ റിയാലിറ്റി ഷോയിലൂടെയാണ് അനുശ്രീയെ ലാല്‍ ജോസ് കണ്ടെത്തുന്നത്. ‘റിയാലിറ്റി ഷോ വിജയിച്ചാലും നിന്നെ ഞാന്‍ നായികയാക്കില്ലെങ്കില്‍ നീ എന്ത് ചെയ്യും’ എന്ന ലാല്‍ ജോസിന്‍റെ തമാശ ചോദ്യത്തിന് മറുപടിയായി അനുശ്രീ നല്‍കിയത്കിടിലൻ മറുപടി ആയിരുന്നു.
അനുശ്രീയുടെ ഈ മറുപടി അന്നത്തെ ടിവി ഷോയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘ഈ റിയാലിറ്റി ഷോ ശ്രദ്ധിക്കുന്ന ഒട്ടേറെ സംവിധായകര്‍ വേറെയുമുണ്ടാവും സാര്‍ എന്നെ സിനിമയിലെടുത്തില്ലെങ്കില്‍ അവര്‍ വിളിച്ചോളും’ എന്നാണ് അനുശ്രീ മറുപടി നല്‍കിയത്.

