പ്രവാസികള്‍ 48 മണിക്കൂറിനകം വിവാഹ രജിസ്ട്രേഷന്‍ ചെയ്തില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാകും

ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന പ്രവാസികളുടെ വിവാഹങ്ങള്‍ 48 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണമെന്നുള്ള വ്യവസ്ഥ കൊണ്ടുവരുമെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മനേക ഗാന്ധി അറിയിച്ചു.

വിവാഹം 48 മണിക്കൂറിനുള്ളില്‍ രജിസ്റ്റര്‍ ചെയ്‌തില്ലെങ്കില്‍ പാസ്‌പോര്‍ട്ടും വിസയുമടക്കമുള്ള കാര്യങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസികള്‍ ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിക്കുന്ന അവസ്ഥ തടയുന്നതിനാണ് മന്ത്രാലയം നടപടിയുമായി രംഗത്തെത്തിയത്.

ഭാര്യമാരെ ഇന്ത്യയില്‍ ഉപേക്ഷിച്ച്‌ പോകുന്ന പ്രവാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. സമീപ കാലത്തായി ആറ് കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് വനിതാ ശിശുക്ഷേമ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ച് കേസിലും മന്ത്രാലയം പാസ്‌പോര്‍ട്ടും വിസയും റദ്ദു ചെയ്‌തു.

ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ജൂണ്‍ 11ന് ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. പ്രവാസികളെ വിവാഹം കഴിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള ‘ലക്ഷമണ രേഖ’യാണ് ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മനേക ഗാന്ധി.

 

prp

Related posts

Leave a Reply

*