കൊച്ചി: കേരളത്തില്‍ നാളെ രാവിലെ വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലും ലക്ഷ്വദ്വീപിലുമുള്ള തീരമേഖലയിലെ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം. ഇത് ഇന്ത്യന്‍ തീരത്ത് നിന്ന് അകന്ന് സഞ്ചരിക്കുകയാണ്.
ഇന്നലെ സംസ്ഥാനത്ത് പലയിടങ്ങിയും ശക്തമായ ഇടിയോടുകൂടിയ മഴയാണ് അനുഭവപ്പെട്ടത്. പത്ത് സെന്‍റീമീറ്റര്‍ മഴയാണ് ലഭിച്ചത്. അറബിക്കടലില്‍ ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്‍റെ പരിസരഭാഗത്തും ന്യൂനമര്‍ദ്ദം വികാസം പ്രാപിക്കുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇന്ന് രാത്രിയോടെയോ നാളെയോ ശക്തി പ്രാപിച്ച് യെമന്‍ ഭാഗത്തേക്ക് ന്യൂനമര്‍ദ്ദം നീങ്ങുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതുപോലെ ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിന്‍റെയും ഇടയിലുള്ള ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതും ഒഴിവാക്കാന്‍ അധികൃതകര്‍ മുന്നറിയിപ്പ് നല്‍കി.

