ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറിന്‍റെ മരണത്തില്‍ ശശി തരൂരിനെ പ്രതിയാക്കി ഡല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സുനന്ദയുടേത് കൊലപാതകമല്ല ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ശരീരത്തില്‍ നിന്ന് കണ്ടെത്തിയ മരുന്നകള്‍ മരണത്തിലേക്ക് നയിച്ചുവെന്നാണ് നിഗമനം.
ആത്മഹത്യാ പ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിനെതിരെ കേസെടുത്തത്. പത്ത് വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. ദില്ലി പാട്യാല ഹൗസ് കോടതിയിലാണ് തരൂരിനെതിരെ മൂവായിരം പേജുള്ള കുറ്റപത്രം ഡല്‍ഹി പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്.
പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്. 2014 ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു. സുനന്ദയുടെ ശരീരത്തില്‍ പരുക്കുകളുണ്ടായിരുന്നുവെന്നും കണ്ടെത്തി.

