കനത്ത മഴ; മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാലും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. ഒരടി വീതമാണ് ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടര്‍ന്ന് കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്കു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ലക്ഷദ്വീപിന് സമീപം ന്യനമര്‍ദ്ദം രൂപപ്പെട്ടതായും ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി ദുരന്തനിവാരണ വിഭാഗങ്ങളുടെ അടിയന്തിര യോഗം വിളിച്ചു.

മഴ അഞ്ച് ദിവസം കൂടി; ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് പലഭാഗത്തും പെയ്തുകൊണ്ടിരിക്കുന്ന മഴ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിനടുത്തായി ന്യൂനമര്‍ദ്ദം രൂപംകൊള്ളുന്നതായി കാലാവസ്ഥാവിഭാഗം പറഞ്ഞു. നിലവില്‍ ഇത് അന്തരീക്ഷച്ചുഴിയാണ്. ന്യൂനമര്‍ദ്ദസാധ്യത മൂന്നുമണിക്കൂര്‍ ഇടവിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ ഇത് അറബിക്കടലില്‍ വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ കെ സന്തോഷ് പറഞ്ഞു. ചൊവ്വാഴ്ച ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഏഴുമുതല്‍ 11 സെന്‍റാമീറ്റര്‍ വരെ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം […]

കേരളത്തില്‍ ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യത;8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് മുതല്‍ അടുത്ത ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് കേന്ദ്രജലകമ്മിഷനും മുന്നറിയിപ്പ് നല്‍കി. 24 മണിക്കൂറിനുള്ളില്‍ 20 സെന്‍റീമീറ്റര്‍വരെ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഇതേത്തുടര്‍ന്ന് കേരളത്തിലെ എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് പത്തനംതിട്ട, കോട്ടയം, […]

ഹിമാചലില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഹിമാചല്‍ പ്രദേശ്: രാജ്യത്ത് പലയിടത്തും മോശം കാലാവസ്ഥ തുടരുകയാണ്. ശക്തമായ മഴയോടൊപ്പം മണ്ണിടിച്ചിലും അപകടത്തിന് കാരണമാകുന്നു. ഹിമാചല്‍ പ്രദേശില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും തുടരുന്ന സാഹചര്യത്തില്‍ പ്രദേശത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വിനോദ സഞ്ചാര മേഖലയായ കുളു-മണാലി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഇതുവരെ എട്ട് പേര്‍ മരിച്ചു. മണാലിയില്‍ 43പേര്‍ കുടുങ്ങിയതായും വിവരമുണ്ട്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് മണാലി ലേഹ് ദേശീയ പാത അടച്ചിട്ടിരിക്കുകയാണ്. നാളെ വരെ മഴ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : കേരളത്തില്‍ 25ന് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കര്‍ണാടക മുതല്‍ കന്യാകുമാരിവരെ ന്യൂനമര്‍ദം രൂപം കൊളളാന്‍ സാധ്യതയുള്ളതിനാല്‍ ശ്രീലങ്കയില്‍ നിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപം കൊളളും. ഇതി ഫലമായാണ് മഴ. 25ന് ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 24 മണിക്കൂറിനിടെ ഏഴു മുതല്‍ 11 സെന്‍റീമീറ്റര്‍ വരെ മഴ പെയ്തേക്കുമെന്നാണ് അറിയിപ്പ്. ഒഡീഷ തീരത്തു രൂപപ്പെട്ട […]

തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ‌്ക്ക‌് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ തെക്കന്‍ ജില്ലകളില്‍ ശനിയാഴ‌്ച രാവിലെവരെ ചിലയിടങ്ങളില്‍ മഴ ലഭിക്കും. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇടിയോടുകൂടിയ മഴയ‌്ക്കും സാധ്യതയുണ്ട‌്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം വരുംദിവസങ്ങളില്‍ ശക്തിപ്പെടുമെന്ന‌് കാലാവസ്ഥാവകുപ്പ‌് അറിയിച്ചു. ഇത‌ുമൂലം ആന്ധ്ര, ഒറീസ, തമിഴ‌്നാട‌് എന്നിവിടങ്ങളില്‍ ശക്തമായ മഴയ‌്ക്കും സാധ്യതയുണ്ട‌്.

കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത

തിരുവനന്തപുരം: മഹാപ്രളയത്തിന് ശേഷമുള്ള ചൂടിന് ആശ്വാസമായി കേരളത്തില്‍ വീണ്ടും മഴ ശക്തമാവുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് ഇതിന് കാരണം. കേരളത്തില്‍ ഇതിന്റെ സ്വാധീനം തുടക്കത്തില്‍ കുറവായിരിക്കുമെങ്കിലും പിന്നീട് ശക്തമാകും ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് ചെറിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. എന്നാല്‍ ഈ മാസം 21 മുതല്‍ മെച്ചപ്പെട്ട മഴ ലഭിക്കാനാണ് സാധ്യത. ചൊവ്വാഴ്ച രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും. ഇത് ആന്ധ്രാപ്രദേശ്, തെലങ്കാന […]

കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നിന്നും കേരളം മുഴുവന്‍ കരകയറുന്നതിനു മുമ്ബാണ് അടുത്ത മുന്നറിയിപ്പുമായി അധികൃതര്‍ രംഗത്തെത്തുന്നത്. കനത്ത മഴയെ തുടര്‍ന്ന് കടുത്ത വെല്ലുവിളിയായിരുന്നു കേരളം കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി നേരിട്ടുകൊണ്ടിരുന്നത്. കേരളത്തില്‍ കനത്ത മഴയ്ക്ക് ശമനം വന്നെങ്കിലും തുടര്‍ച്ചയായി ദുരിതങ്ങള്‍ വേട്ടയാടുന്ന കഥയാണ് പുറത്ത് വരുന്നത്.

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഷട്ടറുകള്‍ വീണ്ടും തുറന്നു

പാലക്കാട്: ജലനിരപ്പ് 140 അടി കവിഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ആറ് ഷട്ടറുകള്‍ വീണ്ടും തുറന്നതിൽ കളക്ടർ പ്രതിഷേധം അറിയിച്ചു. കേരളത്തിന് മുന്നറിയിപ്പ് നല്‍കാതെയാണ് തമിഴ്നാട് ഷട്ടറുകൾ തുറന്നത്.നാല് ഷട്ടറുകള്‍ രണ്ടടി വീതവും രണ്ട് ഷട്ടറുകള്‍ ഒരടി വീതവുമാണ് ഉയര്‍ത്തിയത്. പെരിയാര്‍ തീരത്തുള്ളവരെ ഭീതിയിലാഴ്ത്തുന്നതാണ് നടപടിയെന്നും മുന്നറിയിപ്പ് നല്‍കാതെ വെള്ളം തുറന്ന് വിട്ടത് ശരിയായില്ലെന്നും തേനി കലക്ടറെ അറിയിച്ചു. എന്നാല്‍ കുറഞ്ഞ അളവില്‍ മാത്രമാണ് വെള്ളം ഒഴുക്കുന്നതെന്നും ആശങ്ക വേണ്ടെന്നുമാണ് തമിഴ്‌നാടിന്‍റെ വിശദീകരണം. അതേസമയം, ഇതിനിടെ ഇടുക്കി അണക്കെട്ടിലെ […]