വെള്ളമൊക്കെ ഇറങ്ങി തുടങ്ങി, പലരും വീടു വൃത്തിയാക്കേണ്ട തിരക്കിലാണ്. ഇനിയാണ് അപകടങ്ങള്‍ വരാന്‍ പോകുന്നത്. പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പല അപകടങ്ങളും നിങ്ങളറിയാതെ ഉണ്ടാകാം. അതൊഴിവാക്കാന്‍ നിങ്ങള്‍ ആദ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം. 1. വീടുകളും സ്ഥാപനങ്ങളും വൃത്തിയാക്കുന്നതിന് മുമ്പ് കെട്ടിട സുരക്ഷ, പാചകഗ്യാസ്, വൈദ്യുതി സുരക്ഷയും പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്. 2. വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക 3. വീടുകളും സ്ഥാപനങ്ങളും ബ്ലീച്ചിംഗ് പൗഡര്‍ കലക്കിയ ലായനി (10 ലിറ്റര്‍ വെള്ളത്തില്‍ 150 ഗ്രാം ബ്ലീച്ചിംഗ് […]
Tag: heavy rain
സൈക്കിള്‍ വാങ്ങാന്‍ കൂട്ടിവെച്ച പണം കേരളത്തിനു നല്‍കിയ പെണ്‍കുട്ടിയെ കാത്തിരുന്നത്..
ചെന്നൈ: പത്താം ജന്മദിനത്തില്‍ സൈക്കിള്‍ വാങ്ങാനായി അഞ്ചു കുടുക്കകളിലായി സൂക്ഷിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത തമിഴ് പെണ്‍കുട്ടിക്ക് സമ്മാനവുമായി ഹീറോ. ചെന്നൈ വില്ലുപുരം ശിവറാം നഗറില്‍ താമസിക്കുന്ന അനുപ്രിയ്ക്ക് ഇനി എല്ലാ പിറന്നാളിനും സൈക്കിള്‍ സമ്മാനമായി നല്‍കുമെന്ന് ഹീറോ സൈക്കിള്‍സ് എംഡി പങ്കജ് എം.മുഞ്ചാല്‍. ഇന്നലെത്തന്നെ കമ്ബനി പ്രതിനിധി ആദ്യ സൈക്കിള്‍ കൈമാറി. പത്താം ജന്മദിനത്തില്‍ സൈക്കിള്‍ വാങ്ങാന്‍ നാലുവര്‍ഷമായി കൂട്ടിവച്ച 8,846 രൂപയാണ് അനുപ്രിയ കേരളത്തെ തളര്‍ത്തിയ പ്രളയത്തില്‍ ഒരു ചെറിയ […]
വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ക്ക് വന്‍ നികുതി
തിരുവനന്തപുരം: വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സഹായങ്ങള്‍ക്ക് വന്‍ നികുതി. നിരവധി ലോഡ് സാധനങ്ങള്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്നും മലയാളികള്‍ ശേഖരിച്ച് അയച്ച വസ്ത്രം, ഭക്ഷണം, മറ്റ് അത്യാവിശ്യ സാധനങ്ങള്‍ എന്നിവയാണ് നികുതിയുടെ പേരില്‍ തടഞ്ഞ് വെച്ചിരിക്കുന്നത്. പ്രത്യേക പരിഗണനയെന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. ബിഹാറിനും കശ്മീരിനും നല്‍കിയ പ്രത്യേക ഇളവ് കേരളത്തിനില്ല. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കത്ത് നല്‍കിയിട്ട് നാല് ദിവസമായെങ്കിലും നടപടിയൊന്നുമില്ല. അതേസമയം, പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാന്‍ ഏല്ലാവരും തയാറാകണമെന്ന് ഉത്തര്‍പ്രദേശ് […]
സംസ്ഥാനത്ത് ഇനി ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കൊച്ചി : കേരളത്തില്‍ ഇനി ശക്തമായ മഴയ്ക്ക് സാധ്യതയില്ലെന്നും ചാറ്റല്‍മഴ മാത്രമാണ് ഉണ്ടാവുകയെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എല്ലാ ജില്ലകളിലും നിലവിലുളള ജാഗ്രതാനിര്‍ദേശം പിന്‍വലിച്ചെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടത്തായി കുടുങ്ങികിടക്കുന്നുണ്ട്. അധികജലം ഒഴുക്കാന്‍ ആനത്തോട് കൊച്ചു പമ്ബ ഡാമുകളുടെ ഷട്ടര്‍ തുറക്കുന്നതിനാല്‍ പമ്പയുടെയും കക്കാട്ടാറിന്‍റെയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ചെങ്ങന്നൂരില്‍ പാണ്ടനാട്, വെണ്‍മണി, ഇടനാട് […]
‘അവനെ പാത്രത്തില്‍ ഇരുത്തി വെള്ളത്തിലേക്ക് ഇറക്കിവിടാമെന്ന് തോന്നി’, ഭീതിജനകമായ നിമിഷങ്ങളോര്‍ത്ത് രശ്മി
ചെങ്ങന്നൂര്‍ : പ്രളയക്കെടുതിയില്‍ വീടിന്‍റെ രണ്ടാം നിലയും കടന്ന് വെള്ളം പൊങ്ങിയപ്പോള്‍ പലരും അത് ജീവിതത്തിന്‍റെ അവസാനമാണെന്ന് കരുതി. മരണമുഖത്ത് നിന്നാണ് പലരെയും രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ജീവന്‍ തിരികെക്കിട്ടിയവര്‍ക്ക് ഇത് രണ്ടാം ജന്മമാണ്. തങ്ങള്‍ രക്ഷപെട്ടുവെന്ന് പോലും ആര്‍ക്കും വിശ്വസിക്കനാകുന്നില്ല. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളെ കുറിച്ച് പലരും അനുഭവം തുറന്ന് പറഞ്ഞു. അവര്‍ക്കൊപ്പം ദൈവത്തോടും രക്ഷാപ്രവര്‍ത്തകരോടും നിറ കണ്ണുകളോടെ നന്ദി പറയുകയാണ് രശ്മി. മഴയെ തുടര്‍ന്ന് പാണ്ടനാട്ടെ വീട്ടില്‍ ഇരുനിലകളിലും വെള്ളം കയറിയപ്പോഴും […]
സൈനികരെത്തി, സജിതക്കും കുഞ്ഞിനും സമ്മാനങ്ങളുമായി…
പ്രളയക്കെടുതിക്കിടെ സൈനികര്‍ രക്ഷിച്ച പൂര്‍ണ ഗര്‍ഭിണിയെക്കുറിച്ചുള്ള വാർത്ത ആരും അത്ര പെട്ടെന്ന് മറന്നുകാണില്ല. കൊച്ചിയിലെ നാവികസേനാ ആശുപത്രിയില്‍ കഴിയുന്ന സജിതക്കും കുഞ്ഞിനും സമ്മാനങ്ങളുമായി സൈനികരെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇവരെത്തേടി ആലുവയിലേക്കുള്ള ദൗത്യമെത്തുന്നത്. ദൗത്യസംഘത്തിലുണ്ടായിരുന്ന ഡോക്ടര്‍ ആര്‍. മഹേഷ് താഴെയിറങ്ങി. ആന്തരിക രക്തസ്രാവം ഉണ്ടായെന്ന് വ്യക്തമായതോടെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിച്ചു. പത്ത് മിനിറ്റ് മാത്രം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ നാവികസേനാ ആശുപത്രിയിലായിരുന്നു പ്രസവം. പ്രസവത്തിനുശേഷം ആലുവ ചൊവ്വര സ്വദേശിയായ സജിതയും ആണ്‍കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നു. രണ്ട് പേരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായതിന്‍റെ സന്തോഷത്തിലാണ് സൈനികര്‍. ആ […]
എറണാകുളം-തൃശൂര്‍ റൂട്ടില്‍ ബസ് സര്‍വ്വീസ് പുനരാരംഭിച്ചു
കൊച്ചി : പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച കേരത്തിലെ ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിച്ച വരുകയാണ്. വെള്ളപൊക്കം നിമിത്തം ഗതാഗത തടസ്സം നേരിടേണ്ടി വന്ന എറണാകുളം തൃശ്ശൂര്‍ റൂട്ടില്‍ വാഹനങ്ങള്‍ പുനരാരംഭിച്ചു . അതോടൊപ്പം ആലുവ,പറവൂര്‍ റൂട്ടിലേയും ഗതാഗത തടസങ്ങള്‍ മാറി വീണ്ടു യാത്രയ്ക്ക് അനുജോജിയമായ സാഹചര്യം ഒരുങ്ങി. എന്നാല്‍ ഇടപ്പള്ളി ദേശിയ പാതയിലെ ഗതാഗത തടം ഇതുവരെയും ഭാഗികമായി മാത്രമേ പുനരാംഭിക്കാന്‍ സാധ്യമായിട്ടുള്ളു . ആലുവ -മാര്‍ത്താണ്ഡം പാലം വഴിയാണ് ഇപ്പോള്‍ എറണാകുളം -തൃശ്ശൂര്‍ റൂട്ടറിലെ ബസ് സര്‍വീസ് നടക്കുന്നത് […]
ഷോളയാര്‍ ഡാമില്‍ 8 കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു
തൃശൂര്‍: ഷോളയാര്‍ ഡാമില്‍ 8 കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ ഉടന്‍ പുറത്തെത്തിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ അറിയിച്ചു. ഉദ്യോഗസ്ഥരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തും. സംസ്ഥാനത്ത് മഴ കുറഞ്ഞെങ്കിലും പ്രളയബാധിത പ്രദേശങ്ങളായ പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. നിരവധിപേര്‍ ഇപ്പോഴും പലയിടത്തായി കുടുങ്ങികിടക്കുന്നുണ്ട്. പ്രളയക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സര്‍വകക്ഷിയോഗം നാളെ ചേരും. അതിനിടെ, അധിക ജലം ഒഴുക്കാൻ ആനത്തോട്, കൊച്ചു പമ്പ ഡാമുകളുടെ ഷട്ടർ തുറക്കുന്നതിനാല്‍ പമ്പയുടെയും കക്കാട്ടാറിന്‍റെയും […]
കേരളത്തില്‍ ദുരന്തം വിതച്ച് മഴ; ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 18
കേരളത്തില്‍ ദുരന്തം വിതച്ച് പേമാരി തുടരുന്നു.സംസ്ഥാനത്തെ പേമാരിയില്‍ ഇന്ന് മരിച്ചവരുടെ എണ്ണം 19 ആയി .സംസ്ഥാനത്ത് റെഡ് അലര്‍ട്ട് തുടരുന്നു. കന ത്ത പേമാരിയില്‍ ഒറ്റപ്പെട്ടവര്‍ക്ക് സഹായത്തിനായി പ്രത്യേക വാട്ട്സ് അപ്പ് സൗകര്യം ഒരുക്കി. ലൊക്കേഷന്‍ അയക്കേണ്ട നമ്പര്‍ 9446568222 ആണ്. തൃശൂര്‍ കുറ്റൂരില്‍ റെയില്‍വേ ഗേറ്റിനു സമീപം വീടിന്‍റെ ചുവര്‍ ഇടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. പുതുക്കുളങ്ങര സ്വദേശി രാംദാസ് (71 വയസ്) ആണ് മരിച്ചത്. പത്തനംതിട്ട റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂര്‍ താലൂക്കിന്‍റെ […]
കോഴിക്കോട് ഏഴിടത്ത് ഉരുള്‍പ്പൊട്ടല്‍
കോഴിക്കോട്: കനത്ത മഴ തുടരുന്ന കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത് ഉരുള്‍പ്പൊട്ടി. കക്കയത്ത് രണ്ടിടത്തും ഉരുള്‍പ്പൊട്ടിയിട്ടുണ്ട്, മരയോര മേഖലയില്‍ കണ്ണപ്പന്‍ കുണ്ട്, മട്ടിമല,തലയാട് തുടങ്ങിയവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടിയത്. നായാടുംപോയിലില്‍ വെള്ളം കയറി. മലയോര പ്രദേശങ്ങളില്‍ മലവെള്ള പ്പാച്ചിലിന് സാധ്യതയുണ്ട്. താമരശ്ശേരിയില്‍ ചിപ്പിലിതോടും ഒമ്പതാം വളവിലുമാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. മുറിപ്പുഴ വനത്തിലും ഉരുള്‍പ്പൊട്ടി. തിരുവമ്പാടി, ഈനാമ്പുഴ ടൗണിലും വെള്ളം കയറിയിട്ടുണ്ട്. പുതുപ്പാടിയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വയനാട്ടിലും ഉരുള്‍പ്പൊട്ടിയിട്ടുണ്ട്. കുറിച്യര്‍ മലയിലാണ് ഉരുള്‍പ്പൊട്ടിയത്. കനത്ത മഴയില്‍ മൂന്നാര്‍ […]










