കനത്ത മഴ; മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയത്തും

പാലക്കാട്: ചൊവ്വാഴ്‌ചഅര്‍ധരാത്രി മുതല്‍ പാലക്കാട്‌ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മഴ തകര്‍ത്തുപ്പെയ്യുകയാണ്‌. മലമ്പുഴ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും കൂടിയതിനെ തുടര്‍ന്ന് പകല്‍ പത്തരയോടെ നാലു ഷട്ടറുകളും 45 ല്‍ നിന്ന് 54 സെന്‍റീമീറ്ററായി ഉയര്‍ത്തും. നഗരം പ്രളയ ഭീഷണിയിലാണ്. ആളുകളെ ഇന്നലെ രാത്രിയോടെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ പറളി ഗ്രാമപഞ്ചായത്തിന്‍റെ ചില ഭാഗങ്ങള്‍ ഒറ്റപ്പെട്ടു. ചുള്ളിയാര്‍ഡാം മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കി. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് […]

മഴ തുടരുന്നു: ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ ഏഴു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മലപ്പുറം ജില്ലയിലെ പ്രൊഫഷനല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. വയനാട് ജില്ലയിലെ പ്രൊഫഷനല്‍ കോളെജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും ബാധകമാണ്. പാലക്കാട് ജില്ലയിലെ പ്രൊഫഷനല്‍ കോളെജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും . എറണാകുളം ജില്ലയില്‍ ദുരിതാശ്വാസ ക്യാംമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധിയാണ്. ഇടുക്കി ജില്ലയിലെ ഇടുക്കി, ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ […]

ദുരിതബാധിതര്‍ക്ക് 25 ലക്ഷം രൂപ നല്‍കി മമ്മൂട്ടിയും ദുല്‍ഖറും

തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖറും രംഗത്ത്. എറണാകുളം കളക്ടര്‍ മുഹമ്മദ് സഫിറുല്ലയ്ക്ക് 25 ലക്ഷം രൂപ മമ്മൂട്ടി കൈമാറി. രണ്ട് ദിവസത്തിന് മുന്‍പ് കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ മമ്മൂട്ടി എത്തിയിരുന്നു. എല്ലാ സഹായങ്ങളും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയ മമ്മൂട്ടി  പറഞ്ഞപോലെ തന്നെ വാക്ക് പാലിച്ചിരിക്കുകയാണ്. നടന്‍ മോഹന്‍ലാലും 25 ലക്ഷം രൂപ നല്‍കിയിരുന്നു. ജയസൂര്യയും ദുരിത ക്യാമ്പിലേക്ക് അരി സംഭാവന ചെയ്തിരുന്നു. താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ പത്ത് ലക്ഷം […]

പ്രളയക്കെടുതി: കേരള ജനതയ്ക്ക് സഹായ ഹസ്തവുമായി തമിഴ് താരങ്ങള്‍!

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി കേരളത്തില്‍ പെയ്യുന്ന മഴ കണക്കില്ലാത്ത ദുരന്തങ്ങള്‍ക്കാണ് കാരണമായത്. വര്‍ഷകാലത്തിലെ ഏറ്റവും ശക്തമായ മഴ പെയ്ത് തോര്‍ന്ന ശേഷം അപ്രതീക്ഷിതമായ് എത്തിയ കനത്ത മഴ കേരളത്തില്‍ ദുരിതം വിതയ്ക്കുകയായിരുന്നു. കിടപ്പാടവും കൃഷിയിടവും നശിച്ചത് കൂടാതെ ഇരുപത്തി അഞ്ചോളം ജീവനുകളും മഴക്കെടുതിയില്‍ പൊലിഞ്ഞു. സര്‍ക്കാരിനൊപ്പം വിവിധ സന്നദ്ധ പ്രവര്‍ത്തകരും ദുരിതാശ്വാസത്തിനായി കൈകോര്‍ക്കുകയാണ്. തമിഴ് സിനിമാ ലോകവും കേരളത്തിന് കൈത്താങ്ങായി എത്തിയിരിക്കുകയാണ്. സൂപ്പര്‍ സ്റ്റാര്‍ സൂര്യയും അനുജന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് […]

മുഖ്യമന്ത്രി എറണാകുളത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ എത്തി. എറണാകുളത്തെ പ്രളയബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ കണ്ട ശേഷമാണ് മുഖ്യമന്ത്രി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടി കൊച്ചിയിലെത്തിയത്. മുഖ്യമന്ത്രിയോടൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവരുമുണ്ടായിരുന്നു. പ്രളയക്കെടുതി നേരിട്ട വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്. കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍ റദ്ദാക്കിയത്.

മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് കൈ സഹായവുമായി സര്‍ക്കാര്‍

ഇടുക്കി: മഴക്കെടുതിയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്ക് കൈ സഹായവുമായി കേരള  സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അവലോകന യോഗം പൂര്‍ത്തിയായി. വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ നല്‍കാന്‍ തീരുമാനമായി. കൂടാതെ, മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷവും സര്‍ക്കാര്‍ നല്‍കും. മുഖ്യമന്ത്രി വയനാട് കളക്ട്രേറ്റിലാണ് യോഗം ചേര്‍ന്നത്. പാലക്കാട് വീട് നഷ്ടപ്പെട്ടവര്‍ക്ക് 95,000 രൂപ അടിയന്തര സഹായം നല്‍കുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. കൂടാതെ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട സുപ്രധാന […]

മലവെള്ള പ്രവാഹം ശക്തം; ആലപ്പുഴയില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലേക്ക് മലവെള്ള പ്രവാഹം ശക്തമായതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. എടത്വ – വീയപുരം -ഹരിപ്പാട് റൂട്ടിലെ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകളാണ് നിര്‍ത്തിയത്. ഈ റൂട്ടില്‍ കിഴക്കന്‍ വെളളം ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്. റോഡുകള്‍ വെള്ളം കയറി നിറഞ്ഞിരിക്കുകയാണ്. എതിര്‍ ദിശയില്‍ മറ്റൊരു ബസ്സ് വന്നാല്‍ സൈഡ് ഇടിയുവാനുള്ള സാധ്യതയുണ്ട്. കൂടാതെ പ്രദേശവാസികളുടെ വീടുകളിലേക്ക് ബസ് പോകുമ്പോള്‍ വെളളം കയറുന്നതും പ്രശ്‌നമാകുന്നുണ്ട്.

ആശങ്ക ഒഴിയുന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു

ഇടുക്കി: വലിയ അളവില്‍ ജലം ഒഴുക്കിവിടാന്‍ തുടങ്ങിയതോടെ ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞുവരുന്നു. ശനിയാഴ്ച രാവിലെ ജലനിരപ്പ് 2401.10 അടിയാണ് രേഖപ്പെടുത്തിയത്. ജലനിരപ്പ് കുറയാന്‍ തുടങ്ങിയതോടെ ഒഴുക്കിവിടുന്ന ജലത്തിന്‍റെ അളവ് കുറച്ചേക്കും. ഇത് പെരിയാറിലെ വെള്ളത്തിന്‍റെ അളവും കുറയ്ക്കുമെന്നതിനാല്‍ ആശങ്ക അകലുകയാണ്. കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും കാലടിയും ആലുവയും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നാശനഷ്ടമൊന്നും ഉണ്ടായില്ല എന്ന ആശ്വാസവുമുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും ജാഗ്രത കാണിക്കണമെന്ന് ജില്ലാ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി വീമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയിലാണെന്ന് അധികൃതര്‍ […]

എ​ട്ട് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്നു സം​സ്ഥാ​ന​ത്തെ എ​ട്ട് ജി​ല്ല​ക​ളി​ല്‍ റെ​ഡ് അലര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്. വ​യ​നാ​ട്, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് എ​ന്നി ജി​ല്ല​ക​ളി​ലാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ല്‍ ഓ​ഗ​സ്റ്റ് 14 വ​രെ​യും ഇ​ടു​ക്കി​യി​ല്‍ ഓ​ഗ​സ്റ്റ് 13 വ​രെ​യും മ​റ്റ് ജി​ല്ല​ക​ളി​ല്‍ ഓ​ഗ​സ്റ്റ് 11 വ​രെ​യു​മാ​ണ് റെ​ഡ് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​രു​ള്‍​പൊ​ട്ട​ല്‍ സാ​ധ്യ​ത ഉ​ള്ള​തി​നാ​ല്‍ രാ​ത്രി ഏ​ഴ് മു​ത​ല്‍ രാ​വി​ലെ ഏ​ഴ് […]

മഴക്കെടുതി: രാജ്‌നാഥ് സിംഗ് ഞായറാഴ്ച്ച കേരളത്തിലെത്തും

കൊച്ചി: പ്രളയ ദുരന്തം വിലയിരുത്താന്‍ ഞായറാഴ്ച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് കൊച്ചിയിലെത്തും. ഇന്നലെ രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു. മഴ ദുരിതം വിതച്ച കേരളത്തിനായി അഞ്ചു കോടി രൂപ നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും പത്ത് കോടി നല്‍കാമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും അറിയിച്ചിട്ടുണ്ട്. കേരളം ആവശ്യപ്പെടുന്ന മുറയ്ക്കു കൂടുതല്‍ സഹായം നല്‍കാന്‍ തയ്യാറാണെന്നും ഇവര്‍ അറിയിച്ചു. അതേസമയം, […]