കനത്ത മഴ; മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയത്തും

പാലക്കാട്: ചൊവ്വാഴ്‌ചഅര്‍ധരാത്രി മുതല്‍ പാലക്കാട്‌ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മഴ തകര്‍ത്തുപ്പെയ്യുകയാണ്‌. മലമ്പുഴ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും കൂടിയതിനെ തുടര്‍ന്ന് പകല്‍ പത്തരയോടെ നാലു ഷട്ടറുകളും 45 ല്‍ നിന്ന് 54 സെന്‍റീമീറ്ററായി ഉയര്‍ത്തും.

നഗരം പ്രളയ ഭീഷണിയിലാണ്. ആളുകളെ ഇന്നലെ രാത്രിയോടെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ പറളി ഗ്രാമപഞ്ചായത്തിന്‍റെ ചില ഭാഗങ്ങള്‍ ഒറ്റപ്പെട്ടു.

ചുള്ളിയാര്‍ഡാം മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കി. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് 153. 70 ഘനമീറ്ററായി ഉയര്‍ന്നിരിക്കുകയാണ്. മഴ തുടര്‍ന്നാല്‍ ഏത് നിമിഷവും ഡാം തുറക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഗായത്രി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

prp

Related posts

Leave a Reply

*