കനത്ത മഴ; മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു

പാലക്കാട്: കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാലും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ലഭിച്ചതിനാലും മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. ഒരടി വീതമാണ് ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേതുടര്‍ന്ന് കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കനത്ത മഴ; മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയത്തും

പാലക്കാട്: ചൊവ്വാഴ്‌ചഅര്‍ധരാത്രി മുതല്‍ പാലക്കാട്‌ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മഴ തകര്‍ത്തുപ്പെയ്യുകയാണ്‌. മലമ്പുഴ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴയും നീരൊഴുക്കും കൂടിയതിനെ തുടര്‍ന്ന് പകല്‍ പത്തരയോടെ നാലു ഷട്ടറുകളും 45 ല്‍ നിന്ന് 54 സെന്‍റീമീറ്ററായി ഉയര്‍ത്തും. നഗരം പ്രളയ ഭീഷണിയിലാണ്. ആളുകളെ ഇന്നലെ രാത്രിയോടെ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ പറളി ഗ്രാമപഞ്ചായത്തിന്‍റെ ചില ഭാഗങ്ങള്‍ ഒറ്റപ്പെട്ടു. ചുള്ളിയാര്‍ഡാം മൂന്നാമത്തെ മുന്നറിയിപ്പ് നല്‍കി. ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് […]

ജലനിരപ്പ് ഉയര്‍ന്നു; മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി

പാലക്കാട്: വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ആറ് സെന്‍റീമീറ്റര്‍ കൂടിയാണ് ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് ഭാരതപ്പുഴയിലും കല്പാത്തിപ്പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. കഴിഞ്ഞ ദിവസമാണ് മലമ്പുഴയില്‍ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഭാരതപ്പുഴയുടേയും കല്പാത്തിപ്പുഴയുടേയും തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.2 അടി പിന്നിട്ടു. വൃഷ്ടി പ്രദേശത്ത് മഴയും നീരൊഴുക്കും കുറഞ്ഞതിനാല്‍, കുറഞ്ഞ അളവില്‍ മാത്രമാണ് ഇപ്പോള്‍ ജലനിരപ്പ് ഉയരുന്നത്. 2398 അടിയിലെത്തിയാല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ചെറുതോണി അണക്കെട്ടിന്‍റെ […]

മലമ്പുഴ ഡാം നാളെ തുറക്കും

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ മലമ്പുഴ ഡാം നാളെ രാവിലെ 11നും 12 നും ഇടയില്‍ തുറക്കും. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്‍റെ ഷട്ടറുകളും പാലക്കാട് പോത്തുണ്ടി ഡാമിന്‍റെ ഷട്ടറുകളും തുറന്നു. അതിനിടെ, പത്തനംതിട്ട കക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 980 മീറ്ററായി. 1.46 മീറ്റര്‍ കൂടി ഉയര്‍ന്നാല്‍ പരമാവധി ജലനിരപ്പിലെത്തും.

വി എസിനായി ഫെയ്സ്ബുക്കും ട്വിറ്ററും റെഡി

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍റെ തെരഞ്ഞെടുപ്പ് വെബ്സൈറ്റ് ആരംഭിച്ചു. ഇനി ജനങ്ങള്‍ക്ക് വി എസുമായി ഫെയ്സ് ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ളസ്, വാട്ട്സ് ആപ്പ് എന്നിവയിലൂടെയും സംവദിക്കുവാന്‍ സാധിക്കും. ട്വിറ്ററില്‍ വി