വി എസിനായി ഫെയ്സ്ബുക്കും ട്വിറ്ററും റെഡി

പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍റെ തെരഞ്ഞെടുപ്പ് വെബ്സൈറ്റ് ആരംഭിച്ചു. ഇനി ജനങ്ങള്‍ക്ക് വി എസുമായി ഫെയ്സ് ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ പ്ളസ്, വാട്ട്സ് ആപ്പ് എന്നിവയിലൂടെയും സംവദിക്കുവാന്‍ സാധിക്കും. ട്വിറ്ററില്‍ വി എസ്  സജീവമാകും. ഫെയ്സ്ബുക്കില്‍ ജനങ്ങളുടെ പ്രതികരണങ്ങള്‍ക്ക് വി എസ്  ഒരു മണിക്കൂറിനുള്ളില്‍ മറുപടി നല്‍കും.

Website-Of-VS-Achuthanandan

മലമ്പുഴ നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ വി എസിന്‍റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്‍റെ വെബ്സൈറ്റ് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  ഉദ്ഘാടനം ചെയ്തു.

നിസ്വവര്‍ഗത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ വി എസിന് സാമൂഹ്യമാധ്യമം ഫലപ്രദമായി ഉപയോഗപ്പെടുത്താനാവുമെന്ന് കോടിയേരി പറഞ്ഞു. സ്വാതന്ത്യ്രസമരകാലത്ത് ആരംഭിച്ച അദ്ദേഹത്തിന്‍റെ പോരാട്ടം ഇന്ന് മുതലാളിത്തത്തിനും കോര്‍പറേറ്റ് നയത്തിനുമെതിരെയുള്ളതാണ്.  എന്നും പോരാളിയായ വി എസിന്‍റെ ആശയപ്രചാരണത്തിന് ഈ സാമൂഹ്യമാധ്യമം കൂടുതല്‍ ഉപകരിക്കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കേരളം കണ്ട ഏറ്റവും കൊടിയ അഴിമതിഭരണമാണ് അഞ്ചുവര്‍ഷമായി നടക്കുന്നത്. അതിനെതിരെ ശക്തമായ ജനമുന്നേറ്റം വരുന്ന തെരഞ്ഞെടുപ്പിലുണ്ടാവും. അഴിമതിരഹിത കേരളം സാക്ഷാല്‍ക്കരിക്കുക എന്നത് നമ്മുടെയെല്ലാം സ്വപ്നമാണ്. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് നവമാധ്യമങ്ങള്‍ ചെയ്യേണ്ടത്.  ഭയാശങ്കയോടെയാണ് ഈ രംഗത്ത്  കടന്നുവരുന്നത്. എന്നാല്‍, എന്നെ സഹായിക്കാന്‍ ഒരുപാട്പേര്‍ മുന്നോട്ടുവന്നു. അവരുടെയെല്ലാം സഹായത്തോടെയാണ് ഈ ദൌത്യം ഏറ്റെടുക്കുന്നത്– വി എസ് പറഞ്ഞു.

prp

Related posts

Leave a Reply

*