രണ്ടു പ്രാവശ്യം കേരളത്തില്‍ കമ്യൂണിസ്സ് മുഖ്യമന്ത്രിമാര്‍ അധികാരത്തിലെത്തിയിട്ടുണ്ടെന്ന് ഓര്‍മിപ്പിച്ച് വി.എസ്. അച്യുതാനന്ദന്‍. ഇം.എം.എസ്. നമ്പൂതിരിപ്പാട് രണ്ടുതവണ കേരളത്തിന്‍റെ മുഖ്യമന്ത്രിയായി. അതിനുശേഷം ഇ.കെ. നായനാര്‍ രണ്ടുതവണ മുഖ്യമന്ത്രിയായിരുന്നെന്ന് വി.എസ്. പറഞ്ഞു. പുതുശ്ശേരിയില്‍ എസ്.എഫ്.ഐ. മലമ്പുഴ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
താന്‍ രണ്ടുതവണ പ്രതിപക്ഷനേതാവായി ജനകീയസമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായി. സംസ്ഥാനത്ത് ഒട്ടേറെ നല്ലകാര്യങ്ങള്‍ നടത്താനായി. എന്നാല്‍, പിന്നീടുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അതെല്ലാം ഇല്ലാതാക്കി.
സംസ്ഥാനത്തിന്റെ വികസനത്തിന് വീണ്ടും എല്‍.ഡി.എഫ്. അധികാരത്തില്‍ വരണമെന്ന് പറഞ്ഞാണ് വി.എസ്. പ്രസംഗം അവസാനിപ്പിച്ചത്.
