തിരുവനന്തപുരം: യു.ഡി.എഫിന്‍റെ പ്രകടന പത്രിക ബുധനാഴ്ച പുറത്തിറക്കും. പട്ടിണിപ്പാവങ്ങള്‍ക്ക് ഉച്ചഭക്ഷണ പൊതികള്‍ വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള വാഗ്ദാനങ്ങളുമായിട്ടാണ് പ്രകടന പത്രിക ഇറങ്ങുന്നത്. കൂടാതെ 10 വര്‍ഷം കൊണ്ട് സമ്പൂര്‍ണ മദ്യ നിരോധനം ഉറപ്പ് നല്‍കുന്നു.

ലഹരി ഉപയോഗം തടയുന്നതിന് ശക്തമായ ബോധവല്‍ക്കരണം നടത്തുകയും ചെയ്യുമെന്ന് പത്രികയില്‍ ഉണ്ട്. മുഖ്യമന്ത്രി അധ്യക്ഷനായ പ്രത്യേക സമിതി മേല്‍നോട്ടം വഹിക്കും. എല്ലാവര്‍ക്കും ആരോഗ്യം, പാര്‍പ്പിടം, ഭക്ഷണം എന്നിവയാണ് ലക്ഷ്യം. ഭവന വായ്പാ പദ്ധതികള്‍ ഏകോപിപ്പിക്കും.
ബുധനാഴ്ച ചേരുന്ന യു.ഡി.എഫ് യോഗത്തിന് ശേഷമാകും പ്രകടന പത്രിക പുറത്തിറക്കുക.

