മലവെള്ള പ്രവാഹം ശക്തം; ആലപ്പുഴയില്‍ കെഎസ്‌ആര്‍ടിസി സര്‍വീസ് നിര്‍ത്തി

ആലപ്പുഴ: ആലപ്പുഴ ജില്ലയിലേക്ക് മലവെള്ള പ്രവാഹം ശക്തമായതിനെ തുടര്‍ന്ന് കെഎസ്‌ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു.

എടത്വ – വീയപുരം -ഹരിപ്പാട് റൂട്ടിലെ കെഎസ്‌ആര്‍ടിസി സര്‍വ്വീസുകളാണ് നിര്‍ത്തിയത്. ഈ റൂട്ടില്‍ കിഴക്കന്‍ വെളളം ശക്തമായി വന്നുകൊണ്ടിരിക്കുകയാണ്.

റോഡുകള്‍ വെള്ളം കയറി നിറഞ്ഞിരിക്കുകയാണ്. എതിര്‍ ദിശയില്‍ മറ്റൊരു ബസ്സ് വന്നാല്‍ സൈഡ് ഇടിയുവാനുള്ള സാധ്യതയുണ്ട്. കൂടാതെ പ്രദേശവാസികളുടെ വീടുകളിലേക്ക് ബസ് പോകുമ്പോള്‍ വെളളം കയറുന്നതും പ്രശ്‌നമാകുന്നുണ്ട്.

prp

Related posts

Leave a Reply

*