ഇന്ത്യൻ ബാഡ്മിന്റനിലെ ഉജ്വല പ്രതിഭ പി.വി.സിന്ധു കരിയറിലെ ആദ്യ സൂപ്പർ സിരീസ് പ്രീമിയർ കിരീടവും സ്വന്തമാക്കി. ഒരു മണിക്കൂർ നീണ്ട ഫൈനലിൽ സിന്ധു ആതിഥേയ താരം സൺ യുവിനെ തോല്‍പ്പിച്ചു (21–11, 17–21, 21–11). സൺ യുവിനെതിരെയുള്ള കഴിഞ്ഞ അഞ്ചു കളികളിൽ രണ്ടെണ്ണം മാത്രമേ സിന്ധു ജയിച്ചിരുന്നുള്ളൂ. എന്നാൽ ഈ കളിയില്‍ മിന്നുന്ന പ്രകടനമാണ് സിന്ധു കാഴ്ച്ചവെച്ചത്. ഏഴു ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ചൈന ഓപ്പണാണ് സിന്ധു നേടിയെടുത്തത്.
