ദേശീയ സീനിയര്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പ്രണോയിക്ക് കിരീടം

ന്യൂഡല്‍ഹി: ദേശീയ സീനിയര്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളി താരം എച്ച്‌. എസ് പ്രണോയിക്ക് കിരീടം.

ലോക ബാഡ്മിന്‍റണില്‍ രണ്ടാം സ്ഥാനത്തുള്ള കിഡംബി ശ്രീകാന്തിനെ തോല്‍പ്പിച്ചാണ് ലോക റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തുള്ള  പ്രണോയ് ദേശീയ സീനിയര്‍ ചാമ്പ്യനായത്.

ന്യൂഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 21-15, 16-21, 21-7 എന്ന സ്കോറിനാണ് പ്രണോയ് വിജയിച്ചത്. ഈ വര്‍ഷം നാല് സൂപ്പര്‍ സീരീസ് കിരീടം നേടിയ ശ്രീകാന്തിനെ അനായാസമായാണ് പ്രണോയ് കീഴടക്കിയത്.

 

prp

Related posts

Leave a Reply

*