കായികലോകത്ത് വീണ്ടുമൊരു പ്രണയവിവാഹം കൂടി..

ഹൈദരാബാദ്: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരങ്ങളായ സൈന നെഹ്‌വാളും (28), കശ്യപ് (32)പരുപ്പള്ളി കശ്യപ് എന്ന പി.കശ്യപും വിവാഹിതരാകുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്. ഡിസംബര്‍ 16 ന് ഹൈദരാബാദില്‍ വച്ച്‌ ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരിക്കും ചടങ്ങില്‍ പങ്കെടുക്കുക. ഡിസംബര്‍ 21ന് വിരുന്ന് സത്കാരം നടത്തും.

കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ പ്രണയത്തിലാണെന്ന കാര്യം അംഗീകരിക്കാനോ നിഷേധിക്കാനോ ഇരുവരും തയ്യാറായിരുന്നില്ല. 2005 ല്‍ ഗോപിചന്ദിന്‍റെ ഹൈദരാബാദിലെ ബാഡ്മിന്‍റണ്‍ അക്കാദമിയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറി. കിടംബി ശ്രീകാന്ത്, എച്ച്‌.എസ്.പ്രണോയ്, ഗുരുസായദത്ത് എന്നിവര്‍ക്ക് പ്രണയത്തെക്കുറിച്ച്‌ അറിയാമായിരുന്നു.

28 കാരിയായ സൈന ഇതിനോടകം നിരവധി നേട്ടങ്ങള്‍ നേടിയിട്ടുണ്ട്. പ്രധാനപ്പെട്ട 20 കിരീടങ്ങള്‍ സൈനയുടെ അക്കൗണ്ടിലുണ്ട്. ഒളിമ്പിക്‌സില്‍ വെങ്കല മെഡലും ലോകചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും സൈന നേടിയിട്ടുണ്ട്. 32 കാരനായ കശ്യപ് 2014 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ലോകറാങ്കിങ്ങില്‍ ആറാം സ്ഥാനത്തും എത്തിയിട്ടുണ്ട്.

prp

Related posts

Leave a Reply

*