യുക്രെയ്ന്‍ വിടാന്‍ പൗരന്മാരോട് നിര്‍ദേശിച്ച്‌ കൂടുതല്‍ ലോക രാജ്യങ്ങള്‍

ന്യൂയോര്‍ക്ക് : അമേരിക്കന്‍ പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ യുക്രൈനില്‍ നിന്നും മടങ്ങാന്‍ ആവശ്യപ്പെട്ട് അമേരിക്ക.

റഷ്യ-യുക്രൈന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുന്നു.

യുകെ പൗരന്മാര്‍ യുക്രൈയ്ന്‍ വിട്ടു പോരണമെന്നും ആ രാജ്യത്തേക്ക് യാത്ര നടത്തരുതെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ അഭ്യര്‍ഥിച്ചു. റഷ്യ യുക്രൈന്‍ ബന്ധം ഏറ്റവും മോശമായ ഘട്ടത്തിലെത്തിയെന്നും യുദ്ധം വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

പിന്നാലെ, കാനഡ, നെതര്‍ലാന്‍ഡ്‌സ്, ലാറ്റ്‌വിയ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും സ്വന്തം പൗരന്മാരോട് യുക്രെയ്ന്‍ വിടാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേ സമയം ജോ ബൈഡന്‍-റഷ്യന്‍ പ്രസിഡന്റ് പുടിന്‍ എന്നിവരുടെ കൂടിക്കാഴ്ചയും ഉടന്‍ നടന്നേക്കും. പോളണ്ടിലേക്ക് മൂവായിരം സൈനികരെ കൂടി നിയോഗിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചു.

prp

Leave a Reply

*