പെണ്‍മക്കളെ ഗര്‍ഭപാ​ത്രത്തില്‍ കൊല്ലരുതെന്ന്​ മോദി; വിവാഹപ്രായ ബില്‍ തുല്യതക്ക്​ വേണ്ടി

വിവാഹപ്രായ ഏകീകരണ ബില്‍ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ വീടുകളില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കുന്നില്ല. തങ്ങള്‍ക്കുവേണ്ടി ഒന്നും ചെയ്യാത്ത മുന്‍ സര്‍ക്കാരുകളെ അവര്‍ തിരികെ കൊണ്ട് വരില്ലെന്നും മോദി പറഞ്ഞു.

ഏത് പാര്‍ട്ടിയാണ് തങ്ങളുടെ നേട്ടത്തിനായി പ്രവര്‍ത്തിക്കുന്നതെന്ന് ഇന്ന് സ്ത്രീകള്‍ക്ക് അറിയാം. സ്ത്രീകളുടെ വികസനത്തിനും ശാക്തീകരണത്തിനുമായി ബി.ജെ.പി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്യം മുഴുവന്‍ ഉറ്റുനോക്കുകയാണ്. പെണ്‍മക്കളെ ഗര്‍ഭപാത്രത്തില്‍ കൊല്ലരുതെന്നും അവര്‍ ജനിക്കണമെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ പ്രയാഗ്‌രാജ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

prp

Leave a Reply

*