മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കടയില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ചു; പത്തനംതിട്ടയില്‍ ആറുപേര്‍ക്ക് പരിക്ക്, ഒരാളുടെ കൈപ്പത്തി അറ്റു

Bombblast In Pathanamthitta

പത്തനംതിട്ട: പത്തനംതിട്ടയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന്റെ കടയില്‍ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച്‌ ( Bombblast In Pathanamthitta) ആറുപേര്‍ക്ക് പരിക്ക്.

സ്‌ഫോടനത്തില്‍ 3 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
മല്ലപ്പള്ളി ആനക്കാട് ആണ് സംഭവം. മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ബഷീറിന്റെ ചായക്കടയില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.

അപകടത്തില്‍ സണ്ണി എന്നയാളുടെ നാല് വിരലുകള്‍ അറ്റുപോയി. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ബഷീര്‍ ഒളിവില്‍ പോയി. സ്‌ഫോടനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ഡിവൈഎസ്പിയും ബോംബ് സ്‌ക്വാഡും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ബാബറി ബാഡ്ജ് സംഭവങ്ങള്‍ നടന്ന കോട്ടങ്ങല്‍ പഞ്ചായത്തിന് സമീപത്താണ് സ്‌ഫോടനം നടന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനുപിന്നില്‍ പോപ്പുലര്‍ ഫ്രണ്ടോ എസ്ഡിപിഐയോ ആയി ബന്ധമുണ്ടെന്നും സംശയമുണ്ട്. സ്‌ഫോടനത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നുംബിജെപിആവശ്യപ്പെട്ടു. അതേസമയം ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങള്‍ക്ക് തൊട്ടുപിന്നാലെ നടന്ന ഈ സ്ഫോടനം ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്.

prp

Leave a Reply

*