ആകാശത്ത് നക്ഷത്രങ്ങളുടെ പരേഡോ? അതോ അന്യഗ്രഹ ജീവിയോ? ശൂന്യാകാശത്ത് ദൃശ്യമായ നിഗൂഢ വസ്തു എന്താണ്?

ബെംഗളൂരു: ആകാശത്ത് നിഗൂഢമായ വസ്തുക്കള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായി ജനങ്ങള്‍. ഇന്നലെ വൈകിട്ട് മംഗലാപുരത്തെ ഉഡുപ്പിയിലാണ് ആകാശത്ത് അത്ഭുതകരമായ പറക്കുന്ന വസ്തുക്കള്‍ പ്രത്യക്ഷപ്പെട്ടത്.

ഇവ അന്യഗ്രഹ ജീവികളാണെന്ന വാര്‍ത്ത പ്രചരിച്ചതോടെ നിഗൂഢ വസ്തുക്കളെ കാണാന്‍ അനേകം ആളുകളാണ് വിവിധ പ്രദേശങ്ങളില്‍ തടിച്ചുകൂടിയത്.

ഉഡുപ്പിക്ക് പുറമെ, മംഗലാപുരത്തിന്റെ വിവിധ ഭാഗങ്ങളിലും ഇത് ദൃശ്യമായിരുന്നു. എന്നാല്‍ കേരളത്തില്‍ ഇവ പ്രത്യക്ഷമായിരുന്നില്ല. ആകശത്ത് നക്ഷത്രങ്ങളുടെ പരേഡ് നടക്കുന്നുവെന്നാണ് ചിലര്‍ കരുതിയത്. 40 ഓളം ഉപഗ്രഹങ്ങള്‍ മാല പോലെയാണ് ദൃശ്യമായതെന്നാണ് ജനങ്ങള്‍ പറയുന്നത്.

ശതകോടീശ്വരനും, വ്യവസായ ഭീമനുമായ ഇലോണ്‍ മസ്‌ക് നടത്തുന്ന അമേരിക്കന്‍ കമ്ബനിയായ സ്‌പേസ് എക്‌സ് വിക്ഷേപിച്ച ഉപഗ്രഹങ്ങളാണിതെന്നാണ് സൂചന. സ്റ്റാര്‍ലിങ്ക് എന്ന് വിളിക്കുന്ന ഉപഗ്രഹങ്ങളില്‍ ഒന്നിന്റെ ഭാഗമാണ് ഇപ്പോള്‍ ദൃശ്യമായത്. ആയിരക്കണക്കിന് ഉപഗ്രഹങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കാനും, ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഇന്റര്‍നെറ്റ് വിതരണം ചെയ്യാനും സ്‌പേസ് എക്‌സിന്റെ പദ്ധതിയാണിത്.

ചൊവ്വയിലേക്കുള്ള ദൗത്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കുമെന്ന് സ്പേസ് എക്സ് വ്യക്തമാക്കിയിരുന്നു. ഈ ഉപഗ്രഹങ്ങള്‍ ആകാശത്തിലൂടെ കടന്നുപോകുമ്ബോള്‍, അവ ഒന്നിനു പുറകെ ഒന്നായി സഞ്ചരിച്ച്‌ പ്രകാശങ്ങളുടെ ഒരു തീവണ്ടി പോലെയാണ് കാണപ്പെടുന്നത്. ലണ്ടന്‍ മുതല്‍ അന്റാര്‍ട്ടിക്ക വരെയുള്ള ഭൂമിയിലെ എല്ലാ സ്ഥലങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് വിതരണം ചെയ്യുക എന്നതാണ് സ്റ്റാര്‍ലിങ്കിലൂടെ സ്‌പേസ് എക്‌സ് ലക്ഷ്യമിടുന്നത്.

prp

Leave a Reply

*