അഞ്ചു മാസത്തിന് ശേഷം കര്‍ശന നിയന്ത്രണങ്ങളില്‍ ഡല്‍ഹി മെട്രോ ഇന്ന് വീണ്ടും ഓടിത്തുടങ്ങി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി പിന്‍വലിച്ചതോടെ ഡല്‍ഹി മെട്രോ ഇന്ന് മുതല്‍ ഓടിത്തുടങ്ങി. 169 ദിവസമാണ് മെട്രോ അടച്ചിട്ടത്. കൊവിഡ് ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്. ട്രെയിനിലും സ്‌റ്റേഷനിലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

മാര്‍ച്ചില്‍ അടച്ചിട്ട മെട്രോ ഇന്നുമുതല്‍ ഘട്ടംഘട്ടമായി മാത്രമാണ് തുറന്നു പ്രവര്‍ത്തിക്കുക. മെട്രോയില്‍ തല്‍ക്കാലം കറന്‍സി നേരിട്ട് കൊടുത്ത് ടിക്കറ്റ് വാങ്ങാനാവില്ല. ഓണ്‍ലൈനായി മാത്രമേ ടിക്കറ്റ് ലഭിക്കുകയുള്ളു. അതിന് സ്മാര്‍ട്ട് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ടെയിന്‍മെന്റ്് സോണുകളിലെ സ്‌റ്റേഷനുകളും അടച്ചിടും.

ഡല്‍ഹിയില്‍ ഞായറാഴ്ച 3,256 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,91,449 ആയി. സജീവ രോഗികള്‍ 20,909ഉം രോഗമുക്തര്‍ 1,65,973ഉമാണ്. 4,567 പേര്‍ മരിച്ചു.

prp

Leave a Reply

*