20 ലക്ഷം രൂപ ചെലവഴിച്ച്‌ നിര്‍മിച്ച നടപ്പാത ജല അതോറിറ്റി പൊളിച്ചു, കയ്യുംകെട്ടി നോക്കി നിന്ന ഉദ്യോഗസ്ഥര്‍ക്ക് തക്ക ശിക്ഷ നല്‍കി മന്ത്രി

കോട്ടയം: പൊതുമരാമത്ത് വകുപ്പ് ഇന്റര്‍ലോക്ക് പാകിയ നടപ്പാത ജല അതോറിറ്റി പൊളിച്ച സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് മന്ത്രി ജി.സുധാകരന്‍. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍, ഏറ്റുമാനൂര്‍ കോണിക്കല്‍, പുന്നുത്തറ, മങ്കരക്കലുങ്ക് പ്രദേശത്തെ പാത പൊളിക്കുന്നത് തടയുകയോ, മേലധികാരികളെ അറിയിക്കുകയോ ചെയ്യാത്തതിനാലാണ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തത്.

കോട്ടയം നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജോസ് രാജന്‍, ഏറ്റുമാനൂര്‍ നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ആര്‍.രൂപേഷ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അതോടൊപ്പം പൊതുഖജനാവിലെ പണം പാഴാക്കിയ ഉദ്യോഗസ്ഥരില്‍ നിന്ന് അതു തിരിച്ചു പിടിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

20 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പാതയാണ് പൊളിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഏറ്റുമാനൂര്‍ ശുദ്ധജല പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കുന്നതിനായിട്ടാണ് ജല അതോറിറ്റി നടപ്പാത പൊളിച്ചത്.

prp

Leave a Reply

*