റൊണാള്‍ഡോയെയും മറികടന്ന് നെയ്മര്‍ ഹാട്രിക്ക്

ബ്രസീലിന്റെ ഇതിഹാസ താരം റൊണാള്‍ഡോയെ നെയ്മര്‍ ഗോളടിയുടെ കാര്യത്തില്‍ പിറകില്‍ ആക്കിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ ഹാട്രിക്ക് നേടിക്കൊണ്ടാണ് നെയ്മര്‍ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നവരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയത്. നെയ്മറിന്റെ ഹാട്രിക്കിന്റെ മികവില്‍ 4-2ന്റെ വിജയം നേടാനും ബ്രസീലിനായി.

62 ഗോളുകള്‍ ആണ് റൊണാള്‍ഡോ ബ്രസീലിനായി നേടിയത്. ഇന്നത്തെ ഗോളുകളോടെ നെയ്മര്‍ 64 ഗോളുകളില്‍ എത്തി. ഇനി 77 ഗോളുകള്‍ ഉള്ള പെലെ മാത്രമാണ് നെയ്മറിന് മുന്നില്‍ ഉള്ളത്‌. റൊണാള്‍ഡോയുടെ 62 ഗോളുകള്‍ക്ക് ഒപ്പം എത്തിയ ഗോള്‍ റൊണാള്‍ഡോയുടെ പ്രശസ്തമായ ആഹ്ലാദ രീതി അനുകരിച്ചാണ് നെയ്മര്‍ ആഘോഷിച്ചത്. അവസാന മൂന്ന് മത്സരങ്ങളില്‍ നിന്നായി ബ്രസീലിനായി അഞ്ചു ഗോളുകള്‍ നെയ്മര്‍ അടിച്ചു കൂട്ടി. റിച്ചാര്‍ലിസണ്‍ ആണോ ബ്രസീലിനു വേണ്ടി ഇന്ന് ബാക്കിയുള്ള ഒരു ഗോള്‍ നേടിയത്‌. ഈ വിജയത്തോടെ ബ്രസീല്‍ യോഗ്യത റൗണ്ടില്‍ മൂന്നില്‍ മൂന്ന് വിജയവുമായി നില്‍ക്കുകയാണ്.

prp

Leave a Reply

*