ഉള്ളതുകൊണ്ട് ഒരുമയോടെ ഒരുവര്‍ഷം; ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ മണികണ്ഠനും അഞ്ജലിയും

ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച്‌ നടന്‍ മണികണ്ഠന്‍ ആചാരി. താരെ തന്നെയാണ് വിവാഹവാര്‍ഷിക വിശേഷം താരം ആരാധകരുമായി പങ്കുവെച്ചത്.

ഉള്ളത്കൊണ്ട് ഒരുമയോടെ ഒരു വര്‍ഷം എന്ന കുറിപ്പില്‍ വിവാഹഫോട്ടോയാണ് മണികണ്ഠന്‍ പങ്കുവെച്ചത്. സിനിമ താരങ്ങളും ആരാധകരും ഉള്‍പ്പടെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്.

കഴിഞ്ഞ വര്‍ഷം കോവിഡ് ലോക്ക്ഡൗണിന് ഇടയിലാണ് താരം വിവാഹിതനാവുന്നത്. തൃപ്പൂണിത്തുറ സ്വദേശിനി അഞ്ജലിയാണ് താരത്തിന്റെ ഭാര്യ.

അതിഥിക്കൊപ്പമാണ് ഇരുവരുടേയും ആദ്യ വിവാഹവാര്‍ഷിക ആഘോഷം. അടുത്തിടെയാണ് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നിരുന്നു. ബാലനാടാ എന്നു പറഞ്ഞുകൊണ്ടായിരുന്നു അച്ഛനായ വിവരം മണികണ്ഠന്‍ പങ്കുവെച്ചത്.

prp

Leave a Reply

*